മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപി​നുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോർസെ

വാഷിങ്ടൺ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോർസെ. ആപിന്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ് വിവരം. വ്യാഴാഴ്ചയാണ് ട്വിറ്ററിന്റെ ഏറ്റെടുക്കൽ മസ്ക് പൂർത്തിയാക്കിയത്.

മസ്ക് ട്വിറ്റർ ഏറ്റെടുത്ത ദിവസം തന്നെയാണ് പുതിയ ആപിനുള്ള സൂചനകൾ ഡോഴ്സി നൽകിയത്. കേന്ദ്രീകൃതമല്ലാത ബ്ലുസ്കൈ എന്ന ആപിന്റെ ബീറ്റ ടെസ്റ്റിങ്ങാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബീറ്റ ടെസ്റ്റ് പൂർത്തിയായൽ പ്രോട്ടോകോൾ ടെസ്റ്റ് തുടങ്ങും. പിന്നീട് ആപ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പങ്കുവെക്കും. ഇതിന് ശേഷമായിരിക്കും എല്ലാവർക്കുമായി ഓപ്പൺ ബീറ്റ ടെസ്റ്റിനായി ആപിനെ സജ്ജമാക്കുക. 2022ലാണ് ട്വിറ്റർ ബോർഡിൽ നിന്ന് ജാക്ക് ഡോർസെ പടിയിറങ്ങുന്നത്. 2021ൽ തന്നെ അദ്ദേഹം ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം രാജിവെച്ചിരുന്നു. 

Tags:    
News Summary - As Musk Takes Over Twitter, Jack Dorsey Plans An Alternative: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.