രാജ്യത്ത് വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കും (വി.പി.എൻ) ഡാർക് വെബ്ബും നിരോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം രംഗത്ത്. സൈബർ ഭീഷണിയും നിരോധിത അശ്ലീല വെബ്സൈറ്റുകളുടെ ഉപയോഗം വർധിക്കുന്നതും തടയാനാണ് ആഭ്യന്തരകാര്യ പാര്‍ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് വി.പി.എൻ നിരോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വി.പി.എൻ സംവിധാനം സൈബർ കുറ്റവാളികൾക്ക് വെർച്വൽ ലോകത്ത് ഒളിച്ചിരിക്കാൻ അവസരമൊരുക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
വി.പി.എന്നും ഡാര്‍ക് വെബ്ബും ഉപയോഗിക്കുന്നവര്‍ക്ക് രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളെ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നും അതിനാൽ, വി.പി.എൻ ആപ്പുകളും ടൂളുകളും ഉപയോഗിച്ച് ഡാർക് വെബ്ബിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും കമ്മിറ്റി പറഞ്ഞു. െഎ.ടി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ഇൻറർനെറ്റ് സേവനദാതാക്കളുടെ സഹായത്തോടെ വി.പി.എൻ സേവനങ്ങളെ രാജ്യത്ത് നിന്നും പൂർണ്ണമായി തുടച്ചു നീക്കണമെന്നാണ് പാര്‍ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെടുന്നത്.
അതേസമയം, വി.പി.എൻ സേവനം രാജ്യത്ത് പല കമ്പനികളും വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. തങ്ങളുടെ നെറ്റ്വർക്കുകൾ ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാക്കാനായി കമ്പനികൾ ആശ്രയിക്കുന്നത് വി.പി.എന്നിനെയാണ്. കൂടാതെ, കോവിഡിന് പിന്നാലെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും സൈബർ കുറ്റവാളികളിൽ നിന്ന് രക്ഷനേടണമെങ്കിൽ വി.പി.എന്നില്ലാതെ പറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.