സാൻഫ്രാൻസിസ്കോ: ഉപഭോക്താക്കളിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തങ്ങളുടെ പുതിയ സ്വകാര്യതാനയം മെയ് 15 മുമ്പ് നടപ്പാക്കില്ലെന്ന് വാട്ട്സ്ആപ്. പുതിയനയം അംഗീകരിക്കാത്തപക്ഷം വാട്സ്ആപ് അക്കൗണ്ട് ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്നായിരുന്നു നേരത്തെ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ, ഉപഭോക്താക്കളിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിൽ കമ്പനി ചുവടുമാറ്റുകയായിരുന്നു.
'പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും. ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. ഇത് മാറ്റാൻ നടപടികളെടുക്കും. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സാപിനോ ഫേസ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരും' -കമ്പനി വ്യക്തമാക്കുന്നു.
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുശേഷം വാട്സാപ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനം വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്. സ്വകാര്യതക്കുള്ള മൗലികാവകാശത്തിെൻറ ലംഘനമാണ് പുതിയ നയമെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് നിരവധി പേരാണ് മറ്റു ആപ്ലിക്കേഷനുകളിലേക്ക് ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.