ദു​ബൈ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ ചാ​റ്റ്​ ജി.​പി.​ടി ‘കോ​പ്പി​യ​ടി’

ദു​ബൈ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക ചാ​റ്റ്​ ജി.​പി.​ടി ‘കോ​പ്പി​യ​ടി’ ക​ണ്ടെ​ത്തി. വെ​സ്റ്റേ​ൺ ആ​സ്ട്രേ​ലി​യ​യി​ലെ ക​ർ​ട്ടി​ൻ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കാ​മ്പ​സാ​യ ക​ർ​ട്ടി​ൻ യൂ​നി​വേ​ഴ്സി​റ്റി ദു​ബൈ​യി​ലെ പ​രീ​ക്ഷ​ക്കി​ട​യി​ലാ​ണ് ചാ​റ്റ്​ ജി.​പി.​ടി ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ക്ലാ​സി​ലെ മൂ​ന്നി​ലൊ​ന്ന്​ കു​ട്ടി​ക​ളും കോ​പ്പി​യ​ടി​ച്ച​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും പ​ഴ​യ എ​ഴു​ത്ത്​ രൂ​പ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചു.

​ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​മാ​നേ​ജ്​​മെ​ന്‍റ്​ എ​ന്ന വി​ഷ​യ​ത്തി​ലെ പ​രീ​ക്ഷ​യി​ലാ​ണ്​ കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ത​ര​പേ​പ്പ​റി​ൽ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ എ​ഴു​തി ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ളും ഡി​ജി​റ്റ​ൽ പ​രീ​ക്ഷ​യി​ലെ ഉ​ത്ത​ര​ങ്ങ​ളും ത​മ്മി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​പ​ന്യാ​സം എ​ഴു​തു​ന്ന​തി​നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​ന​മാ​യും ചാ​റ്റ്​ ജി.​പി.​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ശ്നം ഒ​രി​ട​ത്ത്​ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും വ​ള​രെ വ്യാ​പ​ക​മാ​ണെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. വ​ള​രെ വി​ദൂ​ര​മ​ല്ലാ​ത്ത ഭാ​വി​യി​ൽ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​ഴ​യ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റേ​ണ്ടി​വ​രു​മെ​ന്ന​താ​ണ്​ സാ​ഹ​ച​ര്യ​മെ​ന്നും വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദു​ബൈ​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ പ​ട്ടി​ക​യി​ൽ ക​ർ​ട്ടി​ൻ യൂ​നി​വേ​ഴ്‌​സി​റ്റി ഏ​റ്റ​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഒ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ യു.​എ.​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി റി​​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Chat GPT 'cheating' in Dubai University exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.