കാലിഫോർണിയ: സ്വകാര്യത സംബന്ധിച്ച വിവാദങ്ങൾക്കിടെ ഉപയോക്താകൾക്ക് നേരിട്ട് സന്ദേശമയച്ച് വാട്സ്ആപ്. സന്ദേശം വാട്സ്ആപ് സ്റ്റാറ്റസ് ബാറിലാണ് പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്ന് വാട്സ്ആപ് സന്ദേശത്തിൽ പറയുന്നു.
എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷൻ സുരക്ഷയിൽ ഉപയോക്താക്കൾ നടത്തുന്ന ചാറ്റുകൾ വായിക്കാറില്ല. ഷെയർ ചെയ്യുന്ന ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാറില്ല. കോൺടാക്ട് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെക്കാറില്ല. എന്നീ കാര്യങ്ങളാണ് വാട്സ്ആപ് സ്റ്റാറ്റസുകളിലൂടെ ഉപയോക്താക്കളെ നേരിട്ട് അറിയിച്ചിരിക്കുന്നത്.
നേരത്തെ വാട്സ്ആപ് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചിരുന്നു. വലിയ രീതിയിൽ പ്രതിഷേധമുണ്ടായതോടെയാണ് പിന്മാറ്റം. സ്വകാര്യതാ നയം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ വാട്സ്ആപിന് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.