വാട്സ്ആപ്പിെൻറ പുതിയ സ്വകാര്യതാ നയപരിഷ്കാരങ്ങളെ തുടർന്ന് ഉടലെടുത്ത കോലാഹലങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവത്തിൽ വിശദീകരണവുമായി എത്തിയിട്ടും വാട്സ്ആപ്പിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് യൂസർമാർ മറ്റ് ആപ്പുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിെൻറയും വാട്സ്ആപ്പിെൻറയും ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യയിൽ അവർക്ക് കാര്യമായ തിരിച്ചടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യൂസർമാരുടെ പ്രതിഷേധങ്ങൾക്കൊപ്പം നിയമപരമായും അവർ രാജ്യത്ത് വെല്ലുവിളികൾ നേരിടുകയാണ്.
ഒരു അഭിഭാഷകൻ വാട്സ്ആപ്പിെൻറ ദുരൂഹത പരത്തുന്ന സ്വകാര്യത നയങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്ട്സ്ആപ്പിെൻറ സ്വകാര്യതാ നയം ദേശീയ സുരക്ഷയെയും ഉപയോക്തൃ നിരീക്ഷണത്തിെൻറ അതിരുകളെയും അപകടത്തിലാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മുകുൾ രോഹത്‌ഗിയുമാണ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയത്.
എന്നാൽ, വാട്സ്ആപ്പിെൻറ നയ പരിഷ്കാരങ്ങൾ അംഗീകരിക്കാനാവുന്നില്ലെങ്കിൽ മറ്റേതെങ്കിലും ആപ്പിലേക്ക് മാറാവുന്നതാണെന്നും, ഒരു ഉപയോക്താവിന് ഏത് ആപ്പ് ഉപയോഗിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് ജഡ്ജി സഞ്ജീവ് മിശ്ര പറഞ്ഞത്. 'ചില ജനപ്രിയ ആപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നത് എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന അനുഭവമായിരിക്കും. നിങ്ങൾ എന്തൊക്കെ കാര്യങ്ങളാണ് അവർക്ക് വേണ്ടി സമ്മതിച്ചു കൊടുക്കുന്നതെന്ന് ഒാർത്ത് ആശ്ചര്യപ്പെടും. - ജസ്റ്റിസ് സച്ദേവ വ്യക്തമാക്കി. ഗൂഗ്ൾ മാപ്പിനെ എടുത്തുപറഞ്ഞ അദ്ദേഹം അത് നിങ്ങളുടെ സഞ്ചാരപാത മുഴുവനും ശേഖരിച്ചുവെക്കുന്നുണ്ടെന്നും അതല്ലേ കൂടുതൽ ഭീതിയുണ്ടാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.