ഓ​പ്പ​ൺ എ.​ഐ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വ് ക​ണ്ടെ​ത്തി​യ ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക സം​ഘം

സ്വരചിഹ്നങ്ങളിൽ ഇടർച്ച: ഓപൺ എ.ഐയുടെ പിഴവ് കണ്ടെത്തി ഡിജിറ്റൽ യൂനിവേഴ്സിറ്റി ഗവേഷകർ

തി​രു​വ​ന​ന്ത​പു​രം: ഓ​പ​ൺ എ.​ഐ പു​റ​ത്തി​റ​ക്കി​യ വി​സ്പ​ർ എ​ന്ന നി​ർ​മി​ത​ബു​ദ്ധി സം​വി​ധാ​ന​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ​ഘ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക പി​ഴ​വ് ക​ണ്ടെ​ത്തി ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ. സം​സാ​രം എ​ഴു​ത്താ​ക്കി മാ​റ്റു​ന്ന​തി​ൽ എ.​ഐ മോ​ഡ​ലു​ക​ൾ എ​ത്ര​മാ​ത്രം കൃ​ത്യ​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ​രി​ശോ​ധി​ച്ച​റി​ഞ്ഞി​ട്ടാ​ണ് ക​മ്പ​നി​ക​ൾ ഇ​ത് പൊ​തു ഉ​പ​യോ​ഗ​ത്തി​നാ​യി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ​രി​ശോ​ധ​ന​യി​ലെ പി​ഴ​വു​മൂ​ലം മ​ല​യാ​ള​മ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ എ.​ഐ സം​വി​ധാ​ന​ത്തി​ന്റെ കൃ​ത്യ​ത യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ മെ​ച്ച​മാ​ണെ​ന്നാ​ണ് ഓ​പ​ൺ എ.​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നെ​യാ​ണ് കേ​ര​ള ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​എ​ലി​സ​ബ​ത്ത് ഷേ​ർ​ളി നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന വി​ർ​ച്വ​ൽ റി​സോ​ഴ്സ് സെ​ന്റ​ർ ഫോ​ർ ലാം​ഗ്വേ​ജ് ക​മ്പ്യൂ​ട്ടി​ങ് കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​രാ​യ കാ​വ്യ മ​നോ​ഹ​ർ, ലീ​ന ജി. ​പി​ള്ള എ​ന്നി​വ​ർ ചോ​ദ്യം​ചെ​യ്ത​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന പ​രീ​ക്ഷ​ണ​ഫ​ല​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം ഫ്ലോ​റി​ഡ​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന എം​പി​രി​ക്ക​ൽ മെ​തേ​ഡ്സ് ഇ​ൻ നാ​ച്ചു​റ​ൽ ലാം​ഗ്വേ​ജ് പ്രോ​സ​സി​ങ്ങ് എ​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ലിം​ഗ്വി​സ്റ്റി​ക്സി​ന്റെ ഗ്രാ​ന്റും ല​ഭി​ച്ചു. കൃ​ത്യ​താ​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ഓ​പ​ൺ എ.​ഐ ഇ​ന്ത്യ​ൻ​ഭാ​ഷ​ക​ളി​ലെ സ്വ​ര​ചി​ഹ്ന​ങ്ങ​ൾ പാ​ടേ ഒ​ഴി​വാ​ക്കു​ന്ന​താ​യാ​ണ് ഇ​വ​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തി​ൽ സ്വ​ര​ചി​ഹ്ന​ങ്ങ​ളും ച​ന്ദ്ര​ക്ക​ല​യും ഇ​ല്ലെ​ങ്കി​ൽ ‘ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി’ എ​ന്ന​ത് ‘ഡ ​ജ റ ​റ ൽ ​യ ണ ​വ ഴ ​സ റ ​റ’ എ​ന്നാ​യി മാ​റും. ചി​ഹ്ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ത്ത​തു​കൊ​ണ്ട് അ​തി​ൽ ക​ട​ന്നു​കൂ​ടു​ന്ന തെ​റ്റു​ക​ൾ ക​ണ്ടെ​ത്താ​നാ​വാ​തെ വ​രു​ന്നെ​ന്നാ​ണ് ഇ​വ​ർ തി​രി​ച്ച​റി​ഞ്ഞ പ്ര​ശ്നം. ഇ​തേ പി​ഴ​വു​ക​ൾ മെ​റ്റ അ​വ​രു​ടെ എ.​ഐ മോ​ഡ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ പി​ന്നീ​ട് ആ​വ​ർ​ത്തി​ക്കു​ന്ന​താ​യും ഇ​വ​ർ ക​ണ്ടെ​ത്തി. 

Tags:    
News Summary - Digital University researchers have discovered the flaw of Open AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT