ഐപിഎൽ തുണച്ചു; ലോക്​ഡൗൺ കാലത്ത്​ കോളടിച്ചത്​ ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാറിന്​

കോവിഡ്​ കാലത്ത്​ ലോകമെമ്പാടും ലോക്​ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞപ്പോൾ അത് തരണം ചെയ്​ത ഒരു വിഭാഗം ഒടിടി പ്ലാറ്റ്​ഫോമുകൾ ആയിരുന്നു. തിയറ്ററുകൾ അടക്കുകയും കായിക മത്സരങ്ങൾ കാണികളില്ലാതെ സംഘടിപ്പിക്കുകയും ചെയ്​തതോടെ ആളുകൾക്ക്​ വിനോദം വീട്ടിലിരുന്ന്​ തന്നെ ആസ്വദിക്കേണ്ടതായി വന്നു. ഇന്ത്യയിലെ ജനസംഖ്യ കണ്ട്​ വലിയ മാർക്കറ്റ്​ പ്രതീക്ഷിച്ച സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകളെയാരെയും ഇന്ത്യക്കാർ ലോക്​ഡൗണിൽ നിരാശപ്പെടുത്തിയില്ല. ഹോട്​സ്റ്റാർ, ആമസോൺ പ്രൈം, ​നെറ്റ്​ഫ്ലിക്​സ്​ പോലുള്ള വമ്പൻമാരെല്ലാം തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി.

എന്തായാലും കോവിഡ്​ കാലത്ത്​ ഏറ്റവും നേട്ടമുണ്ടാക്കിയ ഒടിടി പ്ലാറ്റ്​ഫോം ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാറാണ്​. ക്രിക്കറ്റ്​ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗാണ്​ അവരെ തുണച്ചത്​. ടൂർണമെൻറ്​ കാണാനായി ബഹുഭൂരിപക്ഷം പേരും 499 രൂപ മുതലുള്ള പ്ലാനുകൾ ചെയ്​ത്​ ഹോട്​സ്റ്റാർ സബ്​സ്​ക്രൈബർമാരാവുകയായിരുന്നു. നിലവിൽ 26.5 മില്യൺ സബസ്​ക്രൈബർമാരുള്ള ഹോട്​സ്റ്റാർ, കഴിഞ്ഞ രണ്ട്​ മാസങ്ങളിൽ മാത്രമായി 7.5 മില്യൺ (75 ലക്ഷം) പേയ്​ഡ്​ സബസ്​ക്രൈബർമാരെയാണ്​ സ്വന്തമാക്കിയത്​. സെപ്​തംബർ അവസാനം വരെ 18.5 മില്യൺ മാത്രമായിരുന്നു സബസ്​ക്രൈബർമാർ എന്നതും ശ്രദ്ദേയമാണ്​.

ഇന്ത്യയാണ്​ തങ്ങളുടെ ഏറ്റവും വലിയ സബസ്​ക്രൈബർ ബെയ്​സ്​ എന്ന്​ ഹോട്​സ്റ്റാർ അധികൃതർ തന്നെ വ്യക്​തമാക്കുന്നുമുണ്ട്​. ഡിസംബർ 2 വരെയുള്ള കണക്കുകൾ അനുസരിച്ച്​, 86.8 മില്യൺ വരുന്ന ഡിസ്​നി പ്ലസി​െൻറ ആകെ സബ്​സ്​ക്രൈബർമാരിൽ 30 ശതമാനവും ഡിസ്​നി പ്ലസ്​ ഹോട്​സ്റ്റാർ ഉപയോഗിക്കുന്നവരാണെന്നും അവർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.