ഫിലാൽഡൽഫിയ: ഡോണാൾഡ് ട്രംപിന് വേണ്ട് വോട്ടർമാർക്ക് പ്രതിദിനം എട്ട് കോടി നൽകുന്ന പദ്ധതി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് തുടരാമെന്ന് യു.എസ് കോടതി. പെൻസിൽവാനിയ കോടതിയാണ് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചത്. ഇലോൺ മസ്കിനൊപ്പം ഡോണാൾഡ് ട്രംപിനും വിജയം നൽകുന്നതാണ് കോടതി വിധി.
ഇലോൺ മസ്കിന്റെ പണം വിതരണം ചെയ്യുന്ന പദ്ധതി നിയമവിരുദ്ധമാണെന്നും ജില്ലാ അറ്റോണി ലാരി ക്രാഷ്നർ വാദിച്ചത്. എന്നാൽ, ഈ വാദം അംഗീകരിക്കാൻ കോടതി തയാറായില്ല. മസ്കിന്റേത് തട്ടിപ്പാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, തങ്ങളുടെ ഭരണഘട അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മസ്കിന്റെ അഭിഭാഷകരും വാദിച്ചു.
ഒരാഴ്ചക്ക് മുമ്പാണ് ക്രാസ്നർ മസ്കിന്റെ പദ്ധതിക്കെതിരെ കോടതിയിൽ ഹരജി നൽകിയത്. പണം സമ്മാനമായി നൽകുന്നത് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ക്രാസ്നറിന്റെ വാദം. എന്നാൽ, വാദങ്ങൾ തള്ളിയ കോടതി ഇലോൺ മസ്കിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരന്നു.
ഭരണഘടനയുമായി ബന്ധപ്പെട്ട തന്റെ നിവേദനത്തിൽ ഒപ്പുവെക്കുന്ന റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുമെന്നായിരുന്നു മസ്കിന്റെ പ്രഖ്യാപനം. വോട്ടെടുപ്പ് നടക്കുന്ന നവംബർ അഞ്ച് വരെയാണ് ഈ ഓഫർ നിലവിലുണ്ടാവുകയെന്നും ഇലോൺ മസ്ക് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.