277 കോടി രൂപ വിലയിട്ട് തെൻറ അവസാനത്തെ വീടും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ ഇലോൺ മസ്ക്. കാലിഫോർണിയയിലെ ഹിൽസ്‌ബറോയിൽ സ്ഥിതിചെയ്യുന്ന 47 ഏക്കർ ബേ ഏരിയ എസ്റ്റേറ്റും തെൻറ അത്യാഡംബര വീടുമാണ് മസ്ക് 37.5 മില്യൺ ഡോളറിന് വിറ്റൊഴിവാക്കാൻ ഒരുങ്ങിയിരിക്കുന്നത്.
സ്പെയ്സ് എക്സ് സ്ഥാപകനും ടെസ്ല ഉടമയുമായ മസ്ക് ഇൗ വീടൊഴികെ തെൻറ ഉടമസ്ഥതയിലുള്ള മറ്റെല്ലാ വീടുകളും വിറ്റതായി ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബേ ഏരിയയിലുള്ള തെൻറ വീടിനെ പ്രത്യേകതയുള്ള ഇടമെന്നും അത് വലിയൊരു കുടുംബത്തിന് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച്ചയും മസ്ക് ട്വിറ്ററിലെത്തുകയുണ്ടായി.
കാലിഫോർണിയയിലെ ഹിൽസ്‌ബറോയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ഇൗ മാളികയിൽ 16,000 ചതുരശ്ര അടി ഇന്റീരിയർ സ്പേസുണ്ട്, അതായത്, ഒരു ഫുട്‌ബോൾ മൈതാനത്തിെൻറ മൂന്നിലൊന്ന് വലുപ്പം. ആറ് ബെഡ്റൂമുകളുള്ള വീട്ടിൽ ഒരു ബോൾറൂം, വിരുന്നു മുറി, ഒരു പ്രൊഫഷണൽ അടുക്കള എന്നിവയുമുണ്ട് - 37.5 ദശലക്ഷം ഡോളർ വില ചോദിക്കുന്ന ഒരു വീട്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാതരം ഫാൻസി കാര്യങ്ങളും മസ്കിെൻറ വീട്ടിലുണ്ടായിരിക്കും തീർച്ച. സൗത്ത് ടെക്സാസിലെ ബോക ചികയിൽ സ്പെയ്സ് എക്സിെൻറ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്കാണ് മസ്ക് നിലവിൽ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
2017ലായിരുന്നു മസ്ക് വീട് സ്വന്തമാക്കിയത്. അന്ന് 237 കോടി രൂപയായിരുന്നു മുടക്കിയത്. നാല് നിലകളുള്ള ഇൗ മണിമാളികയുടെ വിശാലമായ കാർ പാർക്കിങ് ഏരിയ ബേസ്മെൻറിലാണ്. എട്ട് കാറുകൾ അവിടെ പാർക്ക് ചെയ്യാം. മനോഹരമായ പൂന്തോട്ടവും അതിന് മധ്യത്തിലായി ഒരു സ്വിമ്മിങ് പൂളും വീട്ടിലുണ്ട്. ടെക് ഭീമൻമാരായ ഫേസ്ബുക്കിെൻറയും ഗൂഗ്ളിെൻറ ഹെഡ്ക്വാർേട്ടഴ്സുകൾ വീടിന് 30 കിലോമീറ്റർ ചുറ്റളവിലാണ്.
Decided to sell my last remaining house. Just needs to go to a large family who will live there. It's a special place.
— Elon Musk, the 2nd (@elonmusk) June 14, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.