എക്സിന്റെ ബ്രസീലിലെ പ്രവർത്തനം നിർത്തുമെന്ന് മസ്ക്

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ ബ്രസീലിലെ പ്രവർത്തനം നിർത്തുമെന്ന് ഇലോൺ മസ്ക്. ബ്രസീൽ സർക്കാറിന്റെ സെൻസർഷിപ്പ് നിയമങ്ങളിൽ പ്രതിഷേധിച്ചാണ് മസ്കിന്റെ നീക്കം. എക്സിലൂടെ തന്നെയാണ് ബ്രസീലിലെ പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന വിവരം മസ്ക് അറിയിച്ചത്.

ബ്രസീലിയൻ ജഡ്ജിയായ അലക്സാൻഡ്രെ ഡി മോറേസിന്റെ നിയമവിരുദ്ധമായ വിധി രഹസ്യമായി സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതാണ്. സ്വകാര്യവിവരങ്ങൾ ഉൾപ്പടെ ആവശ്യപ്പെട്ടാൽ കൈമാറേണ്ട സാഹചര്യവും വിധിയിലൂടെ ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ബ്രസീലിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു.

ബ്രസീലിയൻ ജഡ്ജിയായ അലക്സാൻഡ്രെ മോറേസ് തങ്ങളുടെ അഭിഭാഷകരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും എക്സ് ഉന്നയിച്ചിട്ടുണ്ട്. എക്സിലെ ചില ഉള്ളടക്കത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ജഡ്ജി പറഞ്ഞുവെന്നാണ് കമ്പനി അറിയിക്കുന്നത്.

മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ കാലത്ത് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകൾ പൂട്ടണമെന്നായിരുന്നു ബ്രസീൽ സുപ്രീംകോടതി ജഡ്ജിയുടെ ഉത്തരവ്. ഇത് സ്വകാര്യത ലംഘനമാകുമെന്നാണ് എക്സിന്റെ ആരോപണം.

Tags:    
News Summary - Elon Musk's X To Close Brazil Operations Over "Censorship Orders"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.