എയർപോഡ്സിന് വേണ്ടി മാത്രമായി തെലങ്കാനയിൽ ഭീമൻ തുക മുടക്കി ഫാക്ടറി; ആപ്പിൾ ലക്ഷ്യമിടുന്നതെന്ത്...?

ഐഫോൺ നിർമാണത്തിന് പിന്നാലെ ഇന്ത്യയിൽ തങ്ങളുടെ വയർലെസ് ഇയർഫോണായ എയർപോഡുകളും നിർമിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. എയർപോഡുകൾ നിർമ്മിക്കാൻ ആപ്പിളിൽ നിന്ന് ഓർഡർ പിടിച്ച തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ തെലങ്കാനയിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം.

അവിടെ പ്രാഥമികമായി ആപ്പിളിന്റെ ഇയർഫോണുകൾ നിർമിക്കുമെന്നും ഇതിനായി 20 കോടി യുഎസ് ഡോളര്‍ മുടക്കുമെന്നും ഇക്കാര്യം നേരിട്ട് അറിയാവുന്ന രണ്ട് പേർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാവും ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരനുമായ ഫോക്‌സ്‌കോൺ ആദ്യമായാണ് എയർപോഡുകൾ നിർമ്മിക്കുന്നത്.

അതേസമയം, ആപ്പിൾ ഡിവൈസുകളുടെ നിർമാണം പൂർണ്ണമായും ചൈനയിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നത് എന്നാണ് വിവരം. നിലവിൽ നിരവധി ചൈനീസ് വിതരണക്കാരാണ് എയർപോഡുകൾ നിർമ്മിക്കുന്നത്.

അതേസമയം, ആപ്പിൾ ഫോക്സ്കോണിന് നൽകിയ എയർപോർഡുകളുടെ ഓർഡർ എത്രത്തോളം വലുതാണെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെങ്കിലും വയർലെസ് ഇയർഫോണുകളുടെ നിർമ്മാണത്തിന് മാത്രമായി ഒരു മുഴുവൻ ഫാക്ടറിയും നിർമ്മിക്കാനൊരുങ്ങുന്നത് ഇന്ത്യയെ അതിന്റെ പ്രധാന ഉത്പാദന കേന്ദ്രമാക്കാനുള്ള നീക്കത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.

മറ്റ് ആപ്പിൾ പ്രൊഡക്ടുകളെ അപേക്ഷിച്ച് ലാഭം കുറവായതിനാൽ, എയർപോർഡ്സ് ഇന്ത്യയിൽ നിർമിക്കുന്നതിന് സമ്മതം മൂളാൻ തായ്‍വാനീസ് കമ്പനി ഏറെ നാൾ എടുത്തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ, പുതിയ ഫാക്ടറി ചൈനക്ക് പകരം ഇന്ത്യയില്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം ആപ്പിളിന്റേതാണെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Foxconn to Construct an AirPods Factory in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.