അങ്ങനെ ഗൂഗിളിന്റെ എ.ഐ ചാറ്റ്ബോട്ട് ‘ബാർഡ്’ ഇന്ത്യയിലെത്തി; ചാറ്റ്ജിപിടിയേക്കാൾ കേമനോ...?

സെർച് എഞ്ചിൻ ഭീമനായ ഗൂഗിൾ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ട് ‘ബാർഡ് (Bard)’ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. തങ്ങളുടെ പുതിയ എ.ഐ ലാംഗ്വേജ് മോഡൽ ലോകമെമ്പാടുമായി 180-ലധികം രാജ്യങ്ങളിൽ ലഭ്യമാകുമെന്ന് ഗൂഗിൾ സിലിക്കൺ വാലിയിൽ നടന്ന വാർഷിക ഡെവലപർ കോൺഫറൻസായ ‘Google I/O 2023’-ലാണ്, പ്രഖ്യാപിച്ചത്. തങ്ങളുടെ സെർച്ച് എഞ്ചിനെ സൂപ്പർചാർജ് ചെയ്യാനും ജനറേറ്റീവ് AI ഉപയോഗിക്കുമെന്ന് ഗൂഗിൾ അറിയിച്ചുകഴിഞ്ഞു.

ബിങ് സെർച്ച് എഞ്ചിൻ ഉൾപ്പെടെയുള്ള തങ്ങളുടെ എല്ലാം ഉൽപ്പന്നങ്ങളിലും ഓപൺഎ.ഐയുടെ ചാറ്റ്ജിപിടിയെ (ChatGPT) സമന്വയിപ്പിച്ചുകൊണ്ടിരിക്കുന്ന എതിരാളിയായ മൈക്രോസോഫ്റ്റുമായി മുട്ടാൻ ഗൂഗിൾ തിരക്കിട്ട ശ്രമങ്ങളിലാണ്. ആദ്യം യു.എസിലും യു.കെയിലുമുള്ളവർക്ക് മാത്രമായിരുന്നു ബാർഡ് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. മറ്റുള്ള രാജ്യക്കാർ വെയിറ്റിങ് ലിസ്റ്റിലായിരുന്നു. ഇപ്പോൾ അത് നീക്കം ചെയ്തിരിക്കുകയാണ് കമ്പനി.

ഇന്ത്യക്കാർക്ക് ഗൂഗിൾ ബാർഡ് എങ്ങനെ ഉപയോഗിക്കാം..?

bard.google.com-ൽ ലോഗിൻ ചെയ്‌ത് എളുപ്പത്തിൽ തന്നെ ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ആക്‌സസ് ചെയ്യാൻ കഴിയും. ഇപ്പോഴും "പരീക്ഷണ ഘട്ടത്തിലുള്ള" ടൂൾ കൃത്യമല്ലാത്ത വിവരങ്ങൾ തരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് ബാർഡ് നിങ്ങൾക്ക് തരും.

എ.ഐ ടൂളിനെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖത്തിനൊപ്പം, 'Try Bard' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാൻ ഉപയോക്താവിനോട് ആവശ്യപ്പെടും.

ബട്ടണിൽ ക്ലിക്ക് ചെയ്‌തു കഴിഞ്ഞാൽ, ബാർഡ് ആക്‌സസ് ചെയ്യാനുള്ള ‘സ്വകാര്യത അനുമതി’ അംഗീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ബാർഡിനെ മികച്ചതാക്കുന്നതിന് ഫീഡ്‌ബാക്ക് നൽകാനും പറയും.

ഗൂഗിൾ ബാർഡിനോട് ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിക്കോളൂ....

Tags:    
News Summary - Google Bard Launched In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.