മാപ് ഇല്ലാതെ എങ്ങോട്ടുമില്ല എന്നതായിട്ടുണ്ട് ഇപ്പോൾ ശീലം. പണ്ട് വഴി ചോദിച്ച് ചോദിച്ച് പോവുകയായിരുന്നു പതിവ്. എന്നാൽ, അതിനിപ്പോൾ ആർക്കും വലിയ താൽപര്യമില്ല. മാപ് വഴിതെറ്റിച്ച് കുളത്തിൽ കൊണ്ടിട്ടാലും ആളുകളോട് വഴിചോദിക്കുന്ന പരിപാടിയില്ല. മാപ് പ്രേമികൾക്ക് പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആന്‍ഡ്രോയിഡിലും ഐഫോണിലുമെല്ലാം ഗൂഗ്ള്‍ മാപ് തന്നെയാണ് ഏറെ മുന്നിൽ എന്നതാണ് പുതിയ വെളിപ്പെടുത്തൽ. ആന്‍ഡ്രോയിഡ് ഓട്ടോയിലും കാര്പ്ലേയിലുമൊക്കെ കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ മാപ്സ് ആണെന്നാണ് പഠനം. ആപ്ൾ മാപ്പിന് ഗൂഗ്ൾ മാപ്പിന്റെ അത്രക്ക് സ്വീകാര്യത കിട്ടുന്നില്ല എന്നത് ആപ്ൾ കമ്പനിയെയും ഞെട്ടിച്ചിട്ടുണ്ട്. 200 കോടി പ്രതിമാസ ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്നാണ് ഗൂഗ്ള്‍ മാപ്സ് പറയുന്നത്. ഇതിനുപുറമെ പ്ലേസ്റ്റോറില്‍ 1000 കോടി ഡൗണ്‍ലോഡുകളും ഗൂഗ്ൾ മാപ്സ് സ്വന്തമാക്കിയിട്ടുണ്ട്. ആപ്ള്‍ സ്റ്റോറിൽ പോലും ഗൂഗ്ള്‍ മാപ്പാണ് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.