അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിെൻറ ഡിജിറ്റൽ പണമിടപാട് ആപ്പായ ഗൂഗിള്‍ പേയില്‍ നിന്ന് ജീവനക്കാരുടെ കൂട്ടരാജി. കമ്പനി ആന്തരികമായും ബാഹ്യമായും വലിയ പ്രശ്നത്തിലാണെന്നും ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ് പ്രതിസന്ധികൾക്ക് കാരണമായതെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കമ്പനിയുടെ പേയ്മെൻറ് ഡിവിഷനിൽ നിന്ന് മാത്രമായി ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവുമാരും മറ്റ് ജീവനക്കാരും രാജിവച്ചു പുറത്തുപോയി. അതിൽ, ഡയറക്ടര്‍, വൈസ് പ്രസിഡൻറ് സ്ഥാനം വരെ അലങ്കരിച്ചിരുന്ന ഏഴു പേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 40 പേരെങ്കിലും ഗൂഗ്ൾ പേയിൽ നിന്ന് രാജിവച്ചു കഴിഞ്ഞതായി മുന്‍ ജീവനക്കാരൻ പറയുന്നു.
കമ്പനിയുടെ പുനഃസംഘടനയെക്കുറിച്ചും മന്ദഗതിയിലുള്ള പുരോഗതിയിലും ജീവനക്കാർ ഇപ്പോൾ ഏറെ ആശങ്കയിലാണ്. ഗൂഗിള്‍ പേ മേധാവി സെസാര്‍ സെന്‍ഗുപ്ത രാജിവെക്കാൻ തീരുമാനിച്ചതോടെയാണ് മറ്റു ജോലിക്കാരും കമ്പനി വിട്ടുപോകാൻ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറെ വിമർശനം ഏറ്റുവാങ്ങിയ ഗൂഗ്ൾ പേ ആപ്പ് പരിഷ്കരണത്തിന് ശേഷമാണ് കൂട്ടരാജിയെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.