ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ ഒന്നായ ഗൂഗ്ൾ പേയും ഇനിമുതൽ പരസ്യം കാണിച്ചുതുടങ്ങും. ഇന്ത്യയിൽ ടാർഗറ്റഡ് ആഡുകൾ അവതരിപ്പിക്കുമെന്ന് ഒരു ബ്ലോഗ്പോസ്റ്റിലൂടെയാണ് ഗൂഗ്ൾ അറിയിച്ചിരിക്കുന്നത്. എന്നാൽ, യൂസർമാർക്ക് പരസ്യങ്ങൾ ഓഫ് ചെയ്ത് വെക്കാനുള്ള ഓപ്ഷനും ഗൂഗ്ൾ പേ നൽകും.
അടുത്ത ആഴ്ച്ച മുതലായിരിക്കും ആപ്പിൽ പേഴ്സണലൈസ്ഡ് പരസ്യങ്ങൾ നൽകിത്തുടങ്ങുക. ഈ ഓപ്ഷനിലൂടെ - "പണമിടപാട് ചരിത്രം ഉൾപ്പെടെ ഗൂഗ്ൾ പേയിലെ യൂസർമാരുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കൂടുതൽ പ്രസക്തമായ ഓഫറുകളും റിവാർഡുകളും നൽകുമെന്നും ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ അപ്ഡേറ്റിലൂടെ ആയിരിക്കും പരസ്യം ആപ്പിൽ ഉൾപ്പെടുത്തുക. ആപ്പ് തുറക്കുേമ്പാൾ തന്നെ പരസ്യം ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാനുള്ള സംവിധാനവും പ്രദർശിപ്പിക്കും. ഐ.ഒ.എസ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഒരേസമയം ഓപ്ഷൻ എത്തും.
അതേസമയം, പരസ്യം വ്യക്തിഗതമാക്കൽ ഓപ്ഷൻ ഓഫ് ചെയ്ത് വെക്കുന്നതിലൂടെ എല്ലാ പരസ്യങ്ങളും ഗൂഗ്ൾ പേയിൽ നിന്ന് മാഞ്ഞ് പോകില്ല. ഇന്ത്യയിൽ ട്രാൻസാക്ഷനുകൾക്ക് പണമീടാക്കില്ല എന്ന തീരുമാനം ഗൂഗ്ൾ സമീപകാലത്തായിരുന്നു പ്രഖ്യാപിച്ചത്. അതുകൊണ്ട്, 'ഓഫറുകളും റിവാർഡുകളും' എന്ന വിഭാഗം ആപ്പിൽ പ്രദർശിപ്പിക്കുന്നത് തുടർന്നേക്കും. എന്നാൽ, അവയിൽ വ്യക്തിഗതമാക്കിയ ഉള്ളടക്കമൊന്നും ഉൾപ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.