കോവിഡിനെ തുടർന്ന്​ അവതരിപ്പിച്ച വർക്ക്​ ഫ്രം ഹോം പോളിസി വ്യാപിപ്പിക്കാനൊരുങ്ങി ടെക്​ ഭീമൻ ഗൂഗിൾ. അടുത്ത വർഷം സെപ്റ്റംബർ വരെ ഗൂഗിൾ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ അനുവദിക്കുമെന്നും ഓഫീസിലേക്കുള്ള മടക്കം ഏതാനും മാസങ്ങൾ വരെ നീട്ടുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്​തു. 'ഫ്ലെക്​സിബിൾ വർക്ക് വീക്ക്'എന്ന ആശയമാണ്​ തങ്ങൾ നടപ്പാക്കുകയെന്ന്​ ഗൂഗിളി​െൻറ പേരൻറിങ്​ കമ്പനിയായ ആൽഫബെറ്റ്​ പറയുന്നു. ഇതുസംബന്ധിച്ച്​ ജീവനക്കാർക്ക്​ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇ മെയിൽ അയച്ചിട്ടുണ്ട്​.


പുതിയ പദ്ധതിയുടെ ഭാഗമായി ഗൂഗിൾ ജീവനക്കാർ ആഴ്​ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണം. മറ്റ് ദിവസങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുകയാണ്​ വേണ്ടത്​. ഫ്ലെക്​സിബിൾ വർക്ക് വീക്ക് എന്ന ആശയം അനുസരിച്ച്​ ജീവനക്കാർക്ക്​ കൂടുതൽ സൗകര്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാവും എന്നാണ്​ പറയുന്നത്​. ഇതുസംബന്ധിച്ച്​ നിരവധി ശാസ്​ത്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്​. 'പുതിയ വർക്ക് മോഡൽ കൂടുതൽ ഉൽ‌പാദനക്ഷമത, സഹകരണം, ക്ഷേമം എന്നിവയിലേക്ക് നയിക്കുമെന്ന സിദ്ധാന്തം ഞങ്ങൾ പരീക്ഷിക്കുകയാണ്'- സുന്ദർ പിച്ചൈ ഇമെയിലിൽ കുറിക്കുന്നു..

പകർച്ചവ്യാധി കാരണം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആദ്യത്തെ കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. അടുത്ത വർഷം ജനുവരി മുതൽ ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണമെന്ന നിർദേശം നേരത്തേ ഗൂഗിൾ നീട്ടിവച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.