ആഴ്ചയിൽ മൂന്നു ദിവസം മാത്രം ഒാഫീസ്; പുതിയ പരിഷ്കാരവുമായി ഗൂഗിൾ
text_fieldsകോവിഡിനെ തുടർന്ന് അവതരിപ്പിച്ച വർക്ക് ഫ്രം ഹോം പോളിസി വ്യാപിപ്പിക്കാനൊരുങ്ങി ടെക് ഭീമൻ ഗൂഗിൾ. അടുത്ത വർഷം സെപ്റ്റംബർ വരെ ഗൂഗിൾ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ അനുവദിക്കുമെന്നും ഓഫീസിലേക്കുള്ള മടക്കം ഏതാനും മാസങ്ങൾ വരെ നീട്ടുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 'ഫ്ലെക്സിബിൾ വർക്ക് വീക്ക്'എന്ന ആശയമാണ് തങ്ങൾ നടപ്പാക്കുകയെന്ന് ഗൂഗിളിെൻറ പേരൻറിങ് കമ്പനിയായ ആൽഫബെറ്റ് പറയുന്നു. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇ മെയിൽ അയച്ചിട്ടുണ്ട്.
പുതിയ പദ്ധതിയുടെ ഭാഗമായി ഗൂഗിൾ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണം. മറ്റ് ദിവസങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുകയാണ് വേണ്ടത്. ഫ്ലെക്സിബിൾ വർക്ക് വീക്ക് എന്ന ആശയം അനുസരിച്ച് ജീവനക്കാർക്ക് കൂടുതൽ സൗകര്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാവും എന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. 'പുതിയ വർക്ക് മോഡൽ കൂടുതൽ ഉൽപാദനക്ഷമത, സഹകരണം, ക്ഷേമം എന്നിവയിലേക്ക് നയിക്കുമെന്ന സിദ്ധാന്തം ഞങ്ങൾ പരീക്ഷിക്കുകയാണ്'- സുന്ദർ പിച്ചൈ ഇമെയിലിൽ കുറിക്കുന്നു..
പകർച്ചവ്യാധി കാരണം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട ആദ്യത്തെ കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. അടുത്ത വർഷം ജനുവരി മുതൽ ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണമെന്ന നിർദേശം നേരത്തേ ഗൂഗിൾ നീട്ടിവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.