മോദിക്കെതിരായ ഹാഷ്​ടാഗ്​; അക്കൗണ്ടുകൾ​ അൺബ്ലോക്ക്​ ചെയ്ത ട്വിറ്ററിന്​ കേന്ദ്രത്തി​െൻറ നോട്ടീസ്​

ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ച്​ ട്വീറ്റ്​ ചെയ്​ത പ്രമുഖരുടെ അടക്കമുള്ള നൂറുകണക്കിന്​ ട്വിറ്റർ അക്കൗണ്ടുകൾ അധികൃതർ ബ്ലോക്ക്​ ചെയ്യുകയും പിന്നീട്​ അൺബ്ലോക്ക്​ ചെയ്​ത്​ തിരികെ കൊണ്ടുവരികയും ചെയ്​തിരുന്നു. 'മോഡി പ്ലനിങ്​ ഫാർമർ ജി​നോസൈഡ്​' (മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു) എന്ന ഹാഷ്​ടാഗ്​ ഉപയോഗിച്ചവരെയായിരുന്നു ട്വിറ്റർ ബ്ലോക്​ ചെയ്​തത്​. എന്നാൽ, വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ആറ്​ മണിക്കൂറുകൾ കൊണ്ട്​ അവ അൺബ്ലോക്ക്​ ചെയ്യുകയും ചെയ്​തു.

എന്നാൽ, അക്കൗണ്ടുകൾ തിരികെ കൊണ്ടുവന്നതിനെതിരെ കേന്ദ്ര സർക്കാർ ട്വിറ്റർ അധികൃതകർക്ക്​ നോട്ടീസ്​ നൽകിയിരിക്കുകയാണ്​. ഐടി നിയമത്തിലെ സെക്ഷൻ 69-എ പ്രകാരം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് നടപടിയെടുക്കുമെന്ന് ഐടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. "കേന്ദ്ര സർക്കാരി​െൻറ ഉത്തരവുകൾക്ക് വിധേയമായ ഒരു ഇടനിലക്കാരൻ മാത്രമായ ട്വിറ്ററിന് ഈ നടപടിയുടെ അപ്രായോഗികതയോ അനുപാതമില്ലായ്മയോ തീരുമാനിക്കാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന്​," ഐടി മന്ത്രാലയത്തി​െൻറ നോട്ടീസിൽ പറയുന്നു.

'വ്യാജവും ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകൾ നടത്തുന്നുവെന്ന്​ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും നിയമപാലകരിൽ നിന്നും പരാതി ഉയർന്നതോടെയായിരുന്നു ട്വിറ്ററി​െൻറ​ നടപടി. 'ദി കാരവൻ' മാസികയുടെ അകൗണ്ടും ​ബ്ലോക്​ ചെയ്​തിരുന്നു. റിപബ്ലിക് ദിന ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകനെകുറിച്ച്​ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസ് കാരവൻ എഡിറ്റർക്കെതിരെ എഫ്‌ഐആറും ഫയൽ ചെയ്തിരുന്നു. സിപിഎം നേതാവ് മുഹമ്മദ് സലീമിന്‍റെ അകൗണ്ടും കിസാൻ ഏക്താ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ ചില ആം ആദ്മി എം‌എൽ‌എമാരുടെ അകൗണ്ടുകൾ എന്നിവയും തടഞ്ഞവയിൽ പെടും.

Tags:    
News Summary - Govt warns Twitter of action over unblocking handles using anti modi hashtag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.