ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി മേഖലയിൽ വിമാനങ്ങളുടെ ദിശാനിർണയ സംവിധാനങ്ങളെ തകരാറിലാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ജി.പി.എസ് സ്പൂഫിങ് ആക്രമണം വർധിച്ചുവരുന്നതായി കേന്ദ്രസർക്കാർ പാർലമെൻറിൽ. പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ വ്യാപകമായി കണ്ടിരുന്ന ആക്രമണരീതി പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഇന്ത്യൻ വ്യോമാതിർത്തിയിൽ വർധിച്ചുവരുകയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി മുരളീധർ മോഹോൾ പറഞ്ഞു.
2023 നവംബർ മുതൽ 2025 ഫെബ്രുവരി വരെ അമൃത്സറിലും ജമ്മുവിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ 465 ശ്രമങ്ങൾ നടന്നതായി വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മോഹോൾ ലോക്സഭയെ അറിയിച്ചു. ദിശാനിർണയത്തിന് ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്) റിസീവറുകളെ വ്യാജ ഉപഗ്രഹ സിഗ്നലുകൾ ഉപയോഗിച്ച് കബളിപ്പിക്കുന്നതാണ് ജി.പി.എസ് സ്പൂഫിങ്. തെറ്റായ സിഗ്നൽ സ്വീകരിക്കുന്നതോടെ വിമാനങ്ങളുടെ ദിശാനിർണയ സംവിധാനങ്ങൾ തകരാറിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.