ബംഗളൂരു: വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിന്റെ ആദ്യ ചുവടുമായി ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) വൺ വെബ് ഇന്ത്യ വൺ ദൗത്യം. ഇന്റർനെറ്റ് സേവനദാതാക്കളായ യു.കെ ആസ്ഥാനമായ 'വൺ വെബ് ലിമിറ്റഡ്' എന്ന കമ്പനിയുടെ 36 ബ്രോഡ്ബാൻഡ് കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ ഭീമൻ റോക്കറ്റ് എൽ.വി.എം- ത്രീ എം- ടു ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഞായറാഴ്ച പുലർച്ചെ 12.07 നാണ് വിക്ഷേപണം.
ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിനായി ജി.എസ്.എൽ.വി മാർക്ക് ത്രീയിൽനിന്ന് പുനർനാമകരണം ചെയ്ത എൽ.വി.എം- ത്രീ എം-ടുവിന്റെ കന്നി ദൗത്യം കൂടിയാണിത്. ചാന്ദ്രയാൻ-രണ്ട് അടക്കം നാല് വിജയകരമായ ദൗത്യങ്ങൾ പൂർത്തീകരിച്ച റോക്കറ്റാണ് ജി.എസ്.എൽ.വി മാർക്ക് ത്രീ. 8000 കിലോ വാഹകശേഷിയുള്ള റോക്കറ്റിൽ 5796 പേലോഡുമായാണ് ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യം. ഇതുവരെ വിക്ഷേപണം ചെയ്തതിൽ ഏറ്റവും ഭാരമേറിയ പേലോഡും ഇതുതന്നെയാണ്. ഐ.എസ്.ആർ.ഒയുമായുള്ള ദൗത്യത്തിലൂടെ ഭൂതല ഭ്രമണ പഥത്തിലേക്ക് 648 ഉപഗ്രഹങ്ങൾ അയക്കാനാണ് വൺ വെബ് കമ്പനി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.