ജി.ടി.എ-6 റിലീസിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ...!

​റോക്സ്റ്റാർ ഗെയിംസ് എന്ന അതികായർ ‘ഓപൺ വേൾഡ് ഡിസൈനിൽ’ നിർമിച്ച 'ജി.ടി.എ' അഥവാ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ'ഒരു ആക്ഷൻ അഡ്വഞ്ചർ ഗെയിം സീരീസാണ്. 1997-ൽ ആദ്യമായി റിലീസ് ചെയ്ത ഗെയിം ഓരോ പുതിയ വേർഷൻ ഇറങ്ങുന്തോറും രൂപത്തിലും ഭാവത്തിലും കൂടുതൽ ഗംഭീരമായി വരാറുണ്ട്. യാഥാർഥ്യമെന്ന് തോന്നിപ്പിക്കും വിധമുള്ള ഗ്രാഫിക്സും വളരെ രസകരമായ മിഷനുകളുമൊക്കെയാണ് ജി.ടി.എ-യെ ഗെയിമർമാരുടെ ഏറ്റവും പ്രീയപ്പെട്ടതാക്കി മാറ്റിയത്.

10 വർഷം മുൻപിറങ്ങിയ ‘ജി.ടി.എ അഞ്ച്’ അക്കാര്യത്താൽ ഏറെ സ്വീകാര്യത നേടിയിരുന്നു. അപ്പോൾ ജി.ടി.എ 6 എത്രത്തോളം മികച്ചതായിരിക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ സീരീസിലെ ആറാം എഡിഷന് വേണ്ടി ജി.ടി.എ ഫാൻസ് ആവേശത്തോടെ കാത്തിരിക്കുകയാണ്. അതിനിടെ ഗെയിമിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളും പുറത്തുവന്നു. റോക്ക്‌സ്റ്റാർ ഗെയിംസിന്റെ മാതൃ കമ്പനിയായ ടേക്ക് ടൂ (Take Two), മെയ് 17 ന് നടക്കാനിരിക്കുന്ന ഇൻവെസ്റ്റേഴ്സ് കോളിൽ ‘ജിടിഎ 6’, പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ.

Full View

ഈ വർഷം നടക്കുന്ന ജി.ടി.വി-5​ന്റെ 10-ാമത്തെ വാർഷിക വേളയിൽ നിലവിൽ ഡെവലപ്പിങ് സ്റ്റേജിലുള്ള ജി.ടി.എ-6നെ കുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. എന്തായാലും ഈ വർഷം തന്നെ ഗെയിം റിലീസ് ചെയ്യുമെന്നാണ് ഗെയിമിങ് കമ്യൂണിറ്റി പ്രതീക്ഷിക്കുന്നത്.

പുതിയ ഗെയിം സംഭവിക്കുന്ന ലൊക്കേഷനെ കുറിച്ചുള്ള റിപ്പോർട്ടുകളും വന്നിട്ടുണ്ട്. നേരത്തെ ഇറങ്ങിയ ജി.ടി.എ വൈസ് സിറ്റി എന്ന ഗെയിമിലെ വൈസ് സിറ്റിയോ, അല്ലെങ്കിൽ ബ്രസീസിലെ റിയോ ഡി ജനീറോയെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക നഗരമോ ആയിരിക്കും പുതിയ ജി.ടി.എയിൽ ഗെയിമർമാർക്ക് കാണാൻ സാധിക്കുക.

അതുപോലെ ജി.ടി.എയിൽ, ആദ്യമായി, ഒരു സ്ത്രീ പ്രധാന കഥാപാത്രമായി എത്തുക ജി.ടി.എ ആറാം ഭാഗത്തിലൂടെ ആയിരിക്കും.

Tags:    
News Summary - GTA VI Launch Date Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.