വാട്സ്ആപ്പ് സമീപകാലത്താണ് 'മെസഞ്ചർ റൂം' എന്ന ഫീച്ചർ അവതരിപ്പിച്ചത്. 50 ആളുകളുമായി ഒരേ സമയം ഗ്രൂപ്പ് വിഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന മെസഞ്ചർ റൂം സംവിധാനം സൂം, ഗൂഗ്ൾ മീറ്റ് ആപ്പ് പോലെ എളുപ്പത്തിൽ ഉപയോഗിക്കാം. മെസ്സഞ്ചർ ആപ്പ് വഴിയോ അല്ലെങ്കിൽ സ്മാർട്ട്ഫോണിലോ, പി.സിയിലോ ഉള്ള വെബ് ബ്രൗസറിൽ മെസ്സഞ്ചർ വെബ് സൈറ്റ് തുറന്നോ യൂസർമാർക്ക് വിഡിയോ കോളിനായുള്ള റൂം ഉണ്ടാക്കാൻ സാധിക്കും. ശേഷം വാട്സ്ആപ്പിലെ കോൺടാക്ടുകൾക്കും ഗ്രൂപ്പ് ചാറ്റിലും റൂമിലേക്കുള്ള ഇൻവൈറ്റ് ലിങ്ക് അയക്കാം. വിഡിയോ കോളിലേക്കുള്ള ക്ഷണം അടങ്ങിയിട്ടുള്ള ലിങ്ക് തുറന്ന് റൂമിലേക്ക് പ്രവേശിക്കാൻ അവർക്ക് ഫേസ്ബുക്ക് അക്കൗണ്ടോ, മെസഞ്ചർ ആപ്ലിക്കേഷനോ ഉണ്ടാവേണ്ട ആവശ്യമില്ല.
സ്റ്റെപ്പ് 1 :- പി.സിയിൽ വാട്സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് തുറക്കുക
സ്റ്റെപ്പ് 2:- വിഡിയോ കോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ചാറ്റ്ബോക്സിൽ പോവുക.
സ്റ്റെപ്പ് 3:- സന്ദേശം ടൈപ്പ് ചെയ്യാനുള്ള ബോക്സിന് സമീപത്തുള്ള അറ്റാച്ച്മെന്റ് സെക്ഷനിലേക്ക് പോവുക.
സ്റ്റെപ്പ് 4:- അതിലെ റൂംസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5:- മെസഞ്ചറിൽ തുടരാനുള്ള 'Continue in Messenger' ഓപ്ഷനിൽ സമ്മതമറിയിക്കുക.
സ്റ്റെപ്പ് 6:- പിന്നാലെ ആപ്ലിക്കേഷൻ മറ്റുള്ളവർക്ക് വിഡിയോകോളിൽ ജോയിൻ ചെയ്യാനുള്ള 'ഇൻവൈറ്റ് ലിങ്ക്' നിങ്ങൾക്ക് അയച്ചുതരും. ആ ലിങ്ക് പങ്കുവെക്കാം. അതിൽ ക്ലിക് ചെയ്യുന്നതോടെ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും റൂമിൽ പ്രവേശിക്കാൻ സാധിക്കും.
അതേസമയം, മെസഞ്ചർ റൂം ഫീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, അഞ്ചിൽ കൂടുതൽ മെമ്പർമാരുള്ള ഗ്രൂപ്പുകളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.