ഐ.പി.എൽ എങ്ങനെ സൗജന്യമായി കാണാം...? അറിയാം...

ഐ.പി.എൽ എങ്ങനെ സൗജന്യമായി കാണാം...? അറിയാം...

ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസണിന് മാർച്ച് 26ന് തുടക്കം കുറിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്. പതിവുപോലെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയിൽ ഐ.പി.എൽ സ്ട്രീം ചെയ്യാനുള്ള റേറ്റ്സുള്ളത്.

499 രൂപ, 899 രൂപ, 1499 രൂപ എന്നിങ്ങനെയാണ് നിലവിലെ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ. 49 രൂപയുടെ ഒരു മാസത്തെ പ്ലാനും 199 രൂപയുടെ ആറ് മാസത്തേക്കുള്ള പ്ലാനും ഡിസ്നി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല.


എന്നാൽ, പണം മുടക്കി ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കാതെ തന്നെ ഐ.പി.എൽ 2022 എഡിഷൻ ഓണലൈനായി ഇന്ത്യക്കാർക്ക് സൗജന്യമായി കാണാൻ അവസരമുണ്ട്. എയർടെൽ, വൊഡാഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ ടെലികോം സേവനദാതാക്കളാണ് അതിനുള്ള അവസരമൊരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാൻ അടങ്ങിയ നിരവധി റീചാർജ് പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.

റിലയൻസ് ജിയോ - ഹോട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ (499 രൂപ) നൽകുന്ന പ്ലാനുകൾ

  • Rs. 499 - പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി
  • Rs. 601 - പ്രതിദിനം 3ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി
  • Rs. 659 - പ്രതിദിനം 1.5 ജിബി ഡാറ്റ - 56 ദിവസ വാലിഡിറ്റി
  • Rs. 799 പ്ലാൻ - പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 56 ദിവസ വാലിഡിറ്റി
  • Rs. 1066 - പ്രതിദിനം 2ജിബി ഡാറ്റ + 5ജിബി, അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 84 ദിവസ വാലിഡിറ്റി
  • Rs. 3,199 - പ്രതിദിനം 2ജിബി ഡാറ്റ + 10 ജിബി, അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷ്ൻ സൗജന്യമായി നൽകുന്ന പ്ലാനുകൾ

  • Rs. 1,499 പ്ലാൻ - പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 84 ദിവസ വാലിഡിറ്റി
  • Rs. 4,199 പ്ലാൻ - പ്രതിദിനം 3ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

ഭാരതി എയർടെൽ

  • Rs. 499 - പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി
  • Rs. 599 - പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി
  • Rs. 838 - പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 56 ദിവസ വാലിഡിറ്റി
  • Rs. 839 - പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 84 ദിവസ വാലിഡിറ്റി
  • Rs. 2,999 - പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി
  • Rs. 3,359 - പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

വൊഡാഫോൺ ഐഡിയ

  • Rs. 601 - പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി
  • Rs. 901 - പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 70 ദിവസ വാലിഡിറ്റി
  • Rs. 3,099 - പ്രതിദിനം 1.5 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

ഫ്ലിപ്കാർട്ട് സൂപ്പർ കോയിൻസ്


നിങ്ങൾ സ്ഥിരമായി ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ വാങ്ങുന്നയാളാണെങ്കിൽ ഓരോ പർച്ചേസിനുമായി നിരവധി സൂപ്പർ കോയിനുകൾ ലഭിച്ചിട്ടുണ്ടാകും. അതുപയോഗിച്ചും സൗജന്യമായി ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാം. 299 സൂപ്പർ കോയിനുകൾ റെഡീം ചെയ്താൽ ഒരു വർഷത്തേക്കുള്ള പ്ലാൻ ലഭിക്കും. 

Tags:    
News Summary - How to Watch TATA IPL 2022 for Free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.