ഇന്ത്യയിൽ കഴിഞ്ഞവർഷം ഏറ്റവുംകൂടുതൽ പേർ സന്ദർശിച്ച വിഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോം യൂട്യൂബ്. മീഡിയ പാർട്ണേഴ്സ് ഏഷ്യ 2025 റിപ്പോർട്ടിലാണ് രാജ്യത്തെ വിഡിയോ സ്ട്രീമിങ് വിശദാംശങ്ങളുള്ളത്. ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബിന് ഇതുവഴി 14,300 കോടി വരുമാനമുണ്ടായി.
ഫേസ്ബുക്ക്, ഇൻസ്റ്റ വിഡിയോകളിലൂടെ സുക്കർബർഗിന്റെ മെറ്റ രണ്ടാം സ്ഥാനത്തെത്തി. ജിയോ സ്റ്റാറും നെറ്റ്ഫ്ലിക്സും മൂന്നും നാലും സ്ഥാനത്താണ്. സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ രണ്ടു വർഷത്തിനുള്ളിൽ ടി.വിയെ മറികടക്കുമെന്ന് പ്രവചിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ലോകത്തെ വിഡിയോ സ്ട്രീമിങ് വ്യവസായത്തിന്റെ കാൽഭാഗവും ഇന്ത്യയിൽനിന്നാണ്. പിന്നാലെ ചൈനയുണ്ട് ( 23%).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.