ലോകമെമ്പാടുമുള്ള വനിതാ രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് എ.ഐ ഡീപ്ഫേക്കുകൾ

വാഷിംങ്ടൺ: യു.എസ് മുതൽ ഇറ്റലി, ബ്രിട്ടൻ, പാകിസ്താൻ എന്നിങ്ങനെ ലോകത്തുടനീളം വനിതാ രാഷ്ട്രീയക്കാർ എ.ഐ വഴി സൃഷ്ടിച്ച ഡീപ്ഫേക്ക് പോണോഗ്രാഫിയുടെയോ ലൈംഗികവൽക്കരിക്കപ്പെട്ട ചിത്രങ്ങളുടെയോ ഇരകളായിത്തീരുന്നുവെന്ന് നടുക്കുന്ന കണ്ടെത്തൽ. ഇത് പൊതുജീവിതത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന് ഭീഷണിയാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ആഗോളതലത്തിൽ സാങ്കേതികവിദ്യയുടെ ദുരുപയോഗങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ മറികടക്കുന്നുകൊണ്ടാണ് സമ്മതമില്ലാത്ത ഡീപ്ഫേക്കുകൾ തീർത്തുകൊണ്ടുള്ള ഓൺലൈൻ കുതിപ്പെന്നും വിദഗ്ധർ പറയുന്നു.
സ്ത്രീകളുടെ വസ്ത്രങ്ങൾ ഡിജിറ്റലായി അഴിക്കുന്ന ഫോട്ടോ ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള വിലകുറഞ്ഞ കൃത്രിമബുദ്ധി ഉപകരണങ്ങളുടെ വ്യാപനം വലിയ ​ഭീഷണിയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയിലെ സ്ത്രീകളുടെ പ്രശസ്തി നശിപ്പിക്കാനും അവരുടെ കരിയർ അപകടപ്പെടുത്താനും പൊതുവിശ്വാസം തകർക്കാനും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇത്തരം ചിത്രങ്ങൾ പലപ്പോഴും ആയുധമാക്കപ്പെടുന്നുവെന്നും ഗവേഷകർ പറയുന്നു.
യു.എസ് കോൺഗ്രസിലെ 26 അംഗങ്ങളെ (അവരിൽ 25ഉം സ്ത്രീകൾ) അശ്ലീല സൈറ്റുകളിലുടനീളം ചിത്രീകരിച്ച 35,000ലധികം ഡീപ്ഫേക്ക് സംഭവങ്ങൾ, തെറ്റായ വിവരങ്ങളുടെ ഗവേഷണ ഗ്രൂപ്പായ ‘അമേരിക്കൻ സൺലൈറ്റ് പ്രോജക്ട്’ തിരിച്ചറിഞ്ഞു. കോൺഗ്രസിലെ ആറിലൊരു വനിതയും ഇത്തരം വികല എ.ഐ ഇമേജറിക്ക് ഇരയായിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നു.
എ​.ഐകൊണ്ട് സൃഷ്ടിക്കുന്ന ഡീപ്ഫേക്ക് അശ്ലീലത്തിലൂടെ വനിതാ രാഷ്ട്രീയക്കാരെ ഭയാനകമായ തോതിൽ ലക്ഷ്യമിടുന്നുവെന്ന് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടിവ് നീന ജാങ്കോവിച്ച്സ് പറഞ്ഞു. ഇത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല. നേതൃ പദവിയിലും ജനാധിപത്യത്തിലും സ്ത്രീകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അവർ മുന്നറിയിപ്പു നൽകി. പൊതു തിരയലുകൾ ഒഴിവാക്കാൻ ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്ന വനിതാ നിയമനിർമാതാക്കളുടെ പേരുകൾ അവർ പുറത്തുവിട്ടില്ല. എന്നാൽ ഇത് അവരുടെ ഓഫിസുകളെ സ്വകാര്യമായി അറിയിച്ചിട്ടുണ്ട്.
യു.കെയിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘ചാനൽ 4’ന്റെ അന്വേഷണ റി​പ്പോർട്ടനസുരിച്ച് ഒരു ഡീപ്ഫേക്ക് പോൺ വെബ്‌സൈറ്റ് ലക്ഷ്യമിടുന്നതായി കണ്ടെത്തിയ 30 ലധികം ബ്രിട്ടീഷ് വനിതാ രാഷ്ട്രീയക്കാരിൽ ഉപ പ്രധാനമന്ത്രി ഏഞ്ചല റെയ്‌നറും ഉൾപ്പെടുന്നു.

Tags:    
News Summary - AI-generated deepfakes targeting women politicians around the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.