കൊച്ചി: കൂടുതല്‍ ഫീച്ചറുകളുമായി എച്ച്.പി പുതിയ എൻ.വി14, എൻ.വി15 നോട്ട്ബുക്കുകള്‍ പുറത്തിറക്കി. അഡോബ് ഫോേട്ടാഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ലൈറ്റ് റൂം തുടങ്ങിയ ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും എൻ.വിയില്‍ ഉപയോഗിക്കാം. 16.5 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എൻ.വി 14 ഉറപ്പുനല്‍കുന്നത്.
ഉപയോഗത്തിനനുസരിച്ച് ഡിസ്‌പ്ലേ സെറ്റിങ്ങുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. കൃത്യമായ നിറങ്ങള്‍ കാണാന്‍ സഹായിക്കുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എൻ.വി 14നുള്ളത്, 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് എൻ.വി 15നുള്ളത്. 1,04,999 രൂപ മുതല്‍ എൻ.വി 14 ലഭ്യമാണ്. എൻ.വി 15ന്‍റെ ആരംഭവില 1,54,999 രൂപയാണ്.
11ാം തലമുറ ഇന്‍റെല്‍ കോര്‍ പ്രൊസസേഴ്‌സും എന്‍വിഡിയ ജിഇഫോഴ്‌സ് ജി.ടി.എക്‌സ് 1650 ടി.ഐ മാക്‌സ്-ക്യു ഡിസൈന്‍ ഗ്രാഫിക്‌സും ഉള്ളതാണ് എൻ.വി 14. വേഗത്തിലുള്ള റെന്‍ഡറിംഗും സുഗമമായ പ്ലേബാക്കും മള്‍ട്ടിടാസ്‌കിങ്ങും ഇതുമൂലം സാധ്യമാകുന്നു. ഫോേട്ടാകളും വീഡിയോകളും രേഖകളും മറ്റും പി.സി, മൊബൈൽ എന്നിവയുമായി വയര്‍ലെസായി കൈമാറ്റം ചെയ്യുന്നതിന് എച്ച്.പി ക്യുക്‌ഡ്രോപ് വഴി സാധിക്കും.
സർഗാത്മക ജോലികള്‍ ചെയ്യുന്നവര്‍ക്ക് നൂതനമായ ദൃശ്യ, ശ്രാവ്യ ശേഷികളുള്ളതും ഒതുങ്ങിയതും ഭാരമില്ലാത്തതുമായ പി.സികള്‍ നല്‍കിക്കൊണ്ട് ഒരു സംയോജിത തൊഴിലന്തരീക്ഷത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതിയ എൻ.വി നോട്ട്ബുക്കുകളിലൂടെ എച്ച്.പി ശ്രമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. പശ്ചാത്തല ശബ്ദങ്ങള്‍ ഒഴിവാക്കുന്ന എ.ഐ നോയ്‌സ് റിമൂവല്‍ ഉള്ളതിനാൽ എൻ.വി 14 ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും യോഗങ്ങളും കോളുകളും നടത്താനും വിര്‍ച്വല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുന്നു. കൂടുതൽ സ്വകാര്യതയും സുരക്ഷയും ഉപഭോക്താക്കള്‍ക്ക് വാഗ്ദനം നല്‍കുന്നുണ്ട് എച്ച്.പി.
ക്രിയേറ്റീവ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനുമായി 'എച്ച്.പി ക്രിയേറ്റേഴ്‌സ് ഗാരേജ്' എന്ന പേരില്‍ കൂട്ടായ്മയും അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക്് ഇന്ത്യയിലെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിക്കാനും തങ്ങളുടെ നൈപുണ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും വേദിയൊരുക്കുന്നു.
എച്ച്.പി എൻ.വി ഉൽപ്പന്നങ്ങള്‍ എച്ച്.പി വേള്‍ഡ് സ്റ്റോറുകളിലും വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. എച്ച്.പി എൻ.വി വാങ്ങുമ്പോള്‍ അഡോബിന്‍റെ 20+ ക്രിയേറ്റീവ് സോഫ്റ്റ്‌വെയറുകളും നല്‍കുന്ന ഒരു മാസത്തെ ഓഫറും ഉണ്ടായിരിക്കും. മറ്റ് ഏതെങ്കിലും എച്ച്.പി ലാപ്‌ടോപ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 15,000 രൂപ വരെ ഓഫറും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.