ചൈനക്ക്​ പുറത്തുള്ള ഏറ്റവും വലിയ ഫ്ലാഗ്​ഷിപ്പ്​ സ്​റ്റോറുമായി ഹ്വാവേ റിയാദിലേക്ക്​

ചൈനീസ് ടെക്​ ഭീമനായ ഹ്വാവേ സൗദി അറേബ്യയിൽ പുതിയ ഫ്ലാഗ്​ഷിപ്പ്​ സ്​റ്റോർ തുറക്കാനൊരുങ്ങുന്നു. ചൈനക്ക്​ പുറത്തുള്ള ഏറ്റവും വലിയ ഹ്വാവേ സ്​റ്റോർ ആയിരിക്കും റിയാദിൽ സ്ഥാപിക്കുക. സൗദി സർക്കാരാണ്​ ഇക്കാര്യം അറിയിച്ചത്​. ഉത്​പന്നങ്ങൾ ഉപഭോക്താക്കൾക്ക്​ നേരിട്ട് വിൽപ്പന നടത്താൻ അനുവദിക്കുന്ന സ്റ്റോറിനായി ഹ്വാവേ, സൗദി അറേബ്യയിലെ കാദെൻ ഇൻവെസ്റ്റ്‌മെൻറുമായി പാട്ടക്കരാർ ഒപ്പുവച്ചതായും റിപ്പോർട്ടുണ്ട്​​.

2017ല്‍ സൗദിയിലെ ജനങ്ങളിൽ 73 ശതമാനമായിരുന്നു ഇൻറർ​നെറ്റ്​ ഉപയോഗിച്ചിരുന്നതെങ്കിൽ, 2022ൽ അത്​ 82 ശതമാനമായി ഉയരുമെന്ന്​ രാജ്യം കണക്കുകൂട്ടുന്നുണ്ട്​. അതോടെ ഡിജിറ്റൽ ഉത്​പ്പന്നങ്ങൾക്കും സേവനങ്ങൾക്കും വൻ തോതിൽ ആവശ്യമുയരുന്ന സാഹചര്യമുണ്ടാകും. അത്​ മുതലാക്കാനാണ്​ ഹ്വാവേ ലക്ഷ്യമിടുന്നത്​.

അറബിക് ഭാഷയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളാണ് കമ്പനി വില്‍ക്കുക എന്നാണ് സൂചന. സൗദിയിലെയും ഹ്വാവേയുടെയും ഗവേഷകൻമാരുടെ സഹായത്തോടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അറബി ഭാഷയും അക്ഷരങ്ങളും തിരിച്ചറിയുന്നതിനായി കഴിഞ്ഞ വർഷം സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഹ്വാവേയും ഒരു ധാരണാ പത്രത്തിൽ ഒപ്പിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.