തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള വിവിധ രാജ്യങ്ങളുടെ ഉത്തരവുകളിൽ കഴിഞ്ഞ വർഷം മുതൽ ഗണ്യമായ വർധനവുണ്ടായതായി അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. അവർ പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉള്ളടക്കം നീക്കംചെയ്യാൻ ഏറ്റവും കൂടുതൽ ആവശ്യമുന്നയിച്ച രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജപ്പാൻ, റഷ്യ, തുർക്കി, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങൾക്ക് പിന്നിലായി അഞ്ചാമതായാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ട്വിറ്ററിന് ആകെ ലഭിച്ച അപേക്ഷകളിൽ 86 ശതമാനവും വന്നിരിക്കുന്നത് ഇൗ അഞ്ച് രാജ്യങ്ങളിൽ നിന്നാണ്.
2019 ജൂലൈ മുതൽ ഡിസംബർ വരെ ഇന്ത്യയിൽ നിന്ന് ട്വിറ്ററിന് ഇത്തരം ലീഗൽ ഉത്തരവുകൾ ലഭിച്ചത് 782 എണ്ണമാണത്രേ. അതിൽ ഏഴെണ്ണം കോടതി ഉത്തരവുകളായിരുന്നുവെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ െഎ.ടി ആക്ട് 2000 സെക്ഷൻ 69 എ പ്രകാരം ട്വിറ്ററിന് നാല് ട്വീറ്റുകൾ നീക്കം ചെയ്യേണ്ടിയും വന്നു.
ഇൗ സമയത്തുതന്നെ ആഗോളതലത്തിലുള്ള ഉത്തരുവകളിലും 47 ശതമാനം വർധനവുണ്ടായതായി ട്വിറ്റർ പറയുന്നു. 98,595 അക്കൗണ്ടുകൾ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 27,538 ഉത്തരവുകളാണ് തങ്ങൾക്ക് ലഭിച്ചതെന്നും ട്വിറ്റർ ട്രാൻസ്പരൻസ് റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.