ചണ്ഡിഗഢ്: ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിവരെ സംസ്ഥാനത്തെ 17 ജില്ലകളിൽ മൊബൈൽ ഇൻറർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ വിലക്കി ഹരിയാന സർക്കാർ. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ വിലക്ക് നേരിടുന്ന സോണിപത്, ജജ്ജർ, പൽവാൾ എന്നീ ജില്ലകൾക്ക് പുറമേയാണ് അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പറ്റ്, ഹിസാർ, ജിന്ദ്, രോഹ്‌തക്, ഭിവാനി, ചാർക്കി ദാദ്രി, രേവാരി, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിലും ഇൻറർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്.
അയൽ സംസ്ഥാനമായ ഡൽഹിയിൽ റിപബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിന് പിന്നാലെയായിരുന്നു മൂന്ന് ജില്ലകളിൽ ഹരിയാന സർക്കാർ ഇൻറർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചത്. G/3G/4G/CDMA/GPRS തുടങ്ങിയ എല്ലാ ടെലികോം സേവനങ്ങളും ബാങ്കിങ്ങും മൊബൈൽ റീച്ചാർജും ഒഴികെയുള്ള മറ്റെല്ലാ എസ്.എം.എസ് സേവനങ്ങളും സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വോയിസ് കോളുകൾ ചെയ്യുന്നതിന് നിരോധനമുണ്ടായിരുന്നില്ല.
Haryana is becoming like Kashmir https://t.co/7k1Gk0dVSx
— Chetan Chauhan (@chetanecostani) January 29, 2021
സമൂഹത്തിൽ സമാധാനത്തിന് വിഘാതം സൃഷ്ടിക്കാനും ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാനും സാധ്യതയുള്ള വ്യാജ വാർത്തകൾ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയാനാണ് അത്തരമൊരു തീരുമാനമെടുത്തത് എന്നാണ് വ്യാഴാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.