ഐഫോണ്‍ പകുതി വിലക്ക്;​ ​ഓണ്‍ലൈന്‍ തട്ടിപ്പിൽ എറണാകുളം സ്വദേശിക്ക്​ പണം നഷ്​ടമായി

കൊച്ചി: ഓണ്‍ലൈന്‍ വഴി ഐഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. എറണാകുളം പിറവം സ്വദേശി ബിനോയ് ജോണ്‍ എന്നയാള്‍ക്ക് ഇത്തരത്തിൽ നഷ്​ടമായത്​ 28000 രൂപ. സമാനമായി നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ആഗസ്ത് മാസം മുപ്പതാം തീയ്യതിയാണ് പിറവം സ്വദേശിയായ ബിനോയ് ജോണ്‍ തട്ടിപ്പിനിരയായത്. ഐസിഡിഎസ് എക്സ്പ്രസ് എന്ന കമ്പനിയാണ് യു.കെയില്‍ നിന്ന് പകുതി വിലക്ക് ഐഫോണ്‍ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് ബിനോയ് ജോണ്‍ പറയുന്നു. തുടര്‍ന്ന് സൈറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു. പിന്നീട് അവര്‍ പറഞ്ഞ അക്കൌണ്ടിലേക്ക് 28000 രൂപ അയച്ച് കൊടുക്കുകയും ചെയ്തു. ഐ ഫോണ്‍ ലഭിക്കാതായപ്പോള്‍ വീണ്ടും ഇവരുമായി ബന്ധപ്പെട്ടു. അപ്പോള്‍ കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ കൂടി അടക്കണമെന്ന് അവശ്യപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് ജോണിന് തട്ടിപ്പിനിരയായി എന്ന കാര്യം ബോധ്യപ്പെട്ടത്. സമാനമായ രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ബിനോയ് ജോണ്‍ പറയുന്നത്.

Full View

Tags:    
News Summary - iphone for cheap price online fraud kochi native lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.