കാലിഫോർണിയ: പുതിയ ഇവന്‍റ് സെപ്റ്റംബർ 14ന് നടക്കുമെന്ന് പ്രഖ്യാപിച്ച് ആപ്പിൾ. ഇതിനുള്ള ക്ഷണക്കത്തും കമ്പനി പുറത്തിറക്കി. ഐഫോണിന്‍റെ പുതിയ സീരിസ് സെപ്റ്റംബർ 14ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 13 സീരിസിനൊപ്പം ഐ.ഒ.എസ് 15, ആപ്പിൾ വാച്ച് എന്നിവയുടെ പുറത്തിറക്കലുമുണ്ടാവുമെന്നാണ് സൂചന.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓൺലൈനായിട്ടാവും പരിപാടി നടക്കുക. പരിഷ്കരിച്ച ബാറ്ററിയും മാഗ്സേഫ് ചാർജറുമായിട്ടാവും ഐഫോൺ 13 എത്തുക. ഇതിനൊപ്പം സാറ്റ്ലൈറ്റ് കണ്ക്ടിവിറ്റിയുമുണ്ടാവും. സെല്ലുലാർ നെറ്റ്വർക്കില്ലെങ്കിലും കോൾ ചെയ്യാൻ സാറ്റ്ൈലറ്റ് കണ്ക്ടിവിറ്റിയിലൂടെ സാധിക്കും. എന്നാൽ, ചിപ്പ് ക്ഷാമം മൂലം ഐഫോൺ വിതരണം വൈകുമോയെന്ന് ആശങ്കയുണ്ട്.
അതേസമയം അടുത്ത തലമുറ ആപ്പിൾ വാച്ചിൽ പുതിയ ഹെൽത്ത് ഫീച്ചറുകളുണ്ടാവില്ലെന്നാണ് സൂചന. ഡിസൈനിലും ചിപ്പിലുമെല്ലാമാവും ആപ്പിൾ മാറ്റം വരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.