തെഹ്റാൻ: യുക്രെയ്നിൽ റഷ്യ ഉപയോഗിക്കുന്നത് ഇറാൻ നിർമിത ഡ്രോണുകളാണെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ ഇതാദ്യമായി റഷ്യക്ക് ഡ്രോൺ വിറ്റതായി സമ്മതിച്ച് ഇറാൻ.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹീൻ ആണ് യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുമ്പ് റഷ്യക്ക് ഡ്രോൺ വിൽപന നടത്തിയതായി പറഞ്ഞത്. റഷ്യക്ക് മിസൈൽ നൽകിയതായ ആരോപണം അദ്ദേഹം നിഷേധിച്ചു. യുക്രെയ്നെ ആക്രമിക്കാനായി ആയുധം നൽകിയെന്ന ആരോപണം ഇറാൻ നേരത്തേ നിഷേധിച്ചിരുന്നു. യുദ്ധത്തിൽ ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുന്നില്ലെന്നും യുക്രെയ്നുമായി സംസാരിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങൾക്കു മുമ്പ് പരിമിതമായ എണ്ണം ഡ്രോൺ റഷ്യക്ക് നൽകിയത് യുക്രെയ്ൻ യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിട്ടല്ല.
ഇറാൻ ഡ്രോണുകൾ റഷ്യ യുദ്ധത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ യുക്രെയ്ൻ തെളിവ് നൽകിയാൽ അംഗീകരിക്കാമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.