ടോക്​-ടൈം പ്ലാനിനൊപ്പം ഇനി കോംപ്ലിമെൻററി ഡാറ്റയില്ല; 4ജി വൗച്ചറിലെ വോയ്‌സ് കോൾ ഓഫറും നീക്കി ജിയോ

​ഏറ്റവും കുറഞ്ഞ നിരക്കിൽ പോലും മൊബൈൽ ഡാറ്റ വാരിക്കോരി നൽകുന്നതിന്​ പേരുകേട്ട ടെലികോം സേവനദാതാവാണ്​ റിലയൻസ്​ ജിയോ. അവരുടെ തുടക്കകാലത്ത്​ സൗജന്യമായി മാസങ്ങളോളം അതിവേഗ ഇൻറർനെറ്റ്​ ഉപയോഗിച്ച്​ കൊതി തീർന്നവരെ​ പിന്നീട്​ ഡാറ്റാ വൗച്ചറുകളും കൂപ്പണുകളും നൽകിയാണ്​ ജിയോ സന്തോഷിപ്പിച്ചിരുന്നത്​. എന്നാൽ, കാലക്രമേണ ജിയോ പല അധിക ഡാറ്റാ ഒാഫറുകളും തങ്ങളുടെ വിവിധ പ്ലാനുകളിൽ നിന്നും നീക്കിയിരുന്നു.

അത്തരത്തിൽ ജിയോ നിർത്തിവെച്ച ഏറ്റവും അവസാനത്തെ ഡാറ്റാ ഒാഫർ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം നൽകിവന്നിരുന്ന കോംപ്ലിമെൻററി ഡാറ്റ ബെനിഫിറ്റാണ്​. പ്രതിമാസ പ്ലാനുകൾക്കൊപ്പം അധിക ടോക്​ ടൈം റീച്ചാർജ്​ ചെയ്യുന്നവർക്ക്​ നൽകിവരുന്ന ഡാറ്റ ഇനിയുണ്ടാകില്ല. 2020​െൻറ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം 100 ജിബി വരെയുള്ള സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകാൻ തുടങ്ങിയത്.

ഓഫ്-നെറ്റ് കോളുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും ഒരു ജിബി ഡാറ്റ വെച്ചായിരുന്നു ജിയോ നൽകിക്കൊണ്ടിരുന്നത്​. 1,000 രൂപ ടോക്ക് ടൈം പ്ലാനിനൊപ്പം 100 ജിബി സൗജന്യ ഡാറ്റയും ജിയോ വാഗ്ദാനം ചെയ്തിരുന്നു. 20 രൂപ റീച്ചാർജ്​ ചെയ്​താൽ രണ്ട്​​ ജിബി ഡാറ്റ ലഭിക്കുന്നതിനൊപ്പം ആ 20 രൂപ ഉപയോഗിച്ച്​ മറ്റൊരു ഡാറ്റാ വൗച്ചറും റീച്ചാർജ്​ ചെയ്യാൻ ജിയോ ആപ്പിലൂടെ സാധിക്കുമായിരുന്നു.

ഫോണിൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക്​ വലിയ ഉപകാരമായിരുന്ന ബെനിഫിറ്റാണ്​ ജിയോ നിർത്തലാക്കുന്നത്​. പരിധിയില്ലാത്ത ഓഫ്-നെറ്റ് കോളുകൾ നൽകാൻ കമ്പനി ആരംഭിച്ചതോടെയാണ്​ സൗജന്യ ഡാറ്റ വൗച്ചറുകൾ നിർത്തുന്നത്. അതുപോലെ, ജിയോയുടെ 4ജി ഡാറ്റ വൗച്ചറുകളിൽ ഇനിമുതൽ വോയ്‌സ് കോൾ ആനുകൂല്യങ്ങൾ ലഭിക്കില്ല. നേരത്തെ വൗച്ചറുകളിൽ 1,000 മിനിറ്റ് വരെ ജിയോ, നോൺ-ജിയോ വോയ്‌സ് കോളുകൾ ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT