ടോക്-ടൈം പ്ലാനിനൊപ്പം ഇനി കോംപ്ലിമെൻററി ഡാറ്റയില്ല; 4ജി വൗച്ചറിലെ വോയ്‌സ് കോൾ ഓഫറും നീക്കി ജിയോ
text_fieldsഏറ്റവും കുറഞ്ഞ നിരക്കിൽ പോലും മൊബൈൽ ഡാറ്റ വാരിക്കോരി നൽകുന്നതിന് പേരുകേട്ട ടെലികോം സേവനദാതാവാണ് റിലയൻസ് ജിയോ. അവരുടെ തുടക്കകാലത്ത് സൗജന്യമായി മാസങ്ങളോളം അതിവേഗ ഇൻറർനെറ്റ് ഉപയോഗിച്ച് കൊതി തീർന്നവരെ പിന്നീട് ഡാറ്റാ വൗച്ചറുകളും കൂപ്പണുകളും നൽകിയാണ് ജിയോ സന്തോഷിപ്പിച്ചിരുന്നത്. എന്നാൽ, കാലക്രമേണ ജിയോ പല അധിക ഡാറ്റാ ഒാഫറുകളും തങ്ങളുടെ വിവിധ പ്ലാനുകളിൽ നിന്നും നീക്കിയിരുന്നു.
അത്തരത്തിൽ ജിയോ നിർത്തിവെച്ച ഏറ്റവും അവസാനത്തെ ഡാറ്റാ ഒാഫർ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം നൽകിവന്നിരുന്ന കോംപ്ലിമെൻററി ഡാറ്റ ബെനിഫിറ്റാണ്. പ്രതിമാസ പ്ലാനുകൾക്കൊപ്പം അധിക ടോക് ടൈം റീച്ചാർജ് ചെയ്യുന്നവർക്ക് നൽകിവരുന്ന ഡാറ്റ ഇനിയുണ്ടാകില്ല. 2020െൻറ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം 100 ജിബി വരെയുള്ള സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകാൻ തുടങ്ങിയത്.
ഓഫ്-നെറ്റ് കോളുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും ഒരു ജിബി ഡാറ്റ വെച്ചായിരുന്നു ജിയോ നൽകിക്കൊണ്ടിരുന്നത്. 1,000 രൂപ ടോക്ക് ടൈം പ്ലാനിനൊപ്പം 100 ജിബി സൗജന്യ ഡാറ്റയും ജിയോ വാഗ്ദാനം ചെയ്തിരുന്നു. 20 രൂപ റീച്ചാർജ് ചെയ്താൽ രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിനൊപ്പം ആ 20 രൂപ ഉപയോഗിച്ച് മറ്റൊരു ഡാറ്റാ വൗച്ചറും റീച്ചാർജ് ചെയ്യാൻ ജിയോ ആപ്പിലൂടെ സാധിക്കുമായിരുന്നു.
ഫോണിൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക് വലിയ ഉപകാരമായിരുന്ന ബെനിഫിറ്റാണ് ജിയോ നിർത്തലാക്കുന്നത്. പരിധിയില്ലാത്ത ഓഫ്-നെറ്റ് കോളുകൾ നൽകാൻ കമ്പനി ആരംഭിച്ചതോടെയാണ് സൗജന്യ ഡാറ്റ വൗച്ചറുകൾ നിർത്തുന്നത്. അതുപോലെ, ജിയോയുടെ 4ജി ഡാറ്റ വൗച്ചറുകളിൽ ഇനിമുതൽ വോയ്‌സ് കോൾ ആനുകൂല്യങ്ങൾ ലഭിക്കില്ല. നേരത്തെ വൗച്ചറുകളിൽ 1,000 മിനിറ്റ് വരെ ജിയോ, നോൺ-ജിയോ വോയ്‌സ് കോളുകൾ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.