5ജി: ജൂഹി ചൗളയുടെ ഹരജിയിലുള്ള 'വെർച്വൽ വാദം കേൾക്കൽ' പാട്ട്​ പാടി തടസ്സപ്പെടുത്തി അജ്ഞാതർ

ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ബോളിവുഡ്​ നടി ജൂഹി ചൗള രംഗത്തെത്തിയത്​ വാർത്തയായി മാറിയിരുന്നു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു. വയർലെസ്സ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്​ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. വയർലെസ്സ്​ സാ​ങ്കേതികവിദ്യ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​​ പൊതുവിലുള്ള വിലയിരുത്തലെന്നും​ ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു.

ജൂഹി ചൗള നൽകിയ ഹരജിയിൽ ഇന്ന്​ ഡൽഹി ഹൈക്കോടതി വാദം കേട്ടിരുന്നു. കോവിഡി​െൻറ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംഘടിപ്പിച്ച വാദം കേൾക്കൽ അജ്ഞാതർ തടസ്സപ്പെടുത്തി. ജൂഹി ചൗള അഭിനയിച്ച സിനിമകളിലെ ഗാനം ആലപിച്ചും മറ്റുമാണ്​ വാദം കേൾക്കൽ ആവർത്തിച്ച് തടസ്സപ്പെടുത്തിയത്​. ​വെബ്‌എക്‌സ് പ്ലാറ്റ്‌ഫോമിൽ നടന്ന വെർച്വൽ കോർട്ട്​റൂമിൽ മൂന്ന് തവണയായി ആരോ പ്രവേശിച്ച് 'മേരി ബന്നോ കി അയേഗി ബറാത്ത്' പോലുള്ള ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുകയായിരുന്നു. നടിമാരായ 'മനീഷ കൊയ്‌രാള', 'ജാൻവി' എന്നിവരുടെ പേരുകളിലാണ് സ്‌ക്രീനിൽ അജ്ഞാതർ പ്രത്യക്ഷപ്പെട്ടത്. കേസ് പരിഗണിച്ച ജെആർ മിധ തുടക്കത്തിൽ അവരെ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീടും അൺമ്യൂട്ട് ചെയ്ത് ഇയാൾ പാട്ടുപാടി

വാദം കേൾക്കൽ തടസ്സപ്പെടുത്തിയതാരാണെന്ന്​ കണ്ടെത്താൻ ജസ്റ്റിസ്​ മിധ കോടതിയിലെ ഉദ്യോഗസ്ഥരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അവർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്താനും തീരുമാനിച്ചിട്ടുണ്ട്​​. സംഭവത്തിന്​ പിന്നാലെ വെർച്വൽ കോർട്ട്​ റൂം പുറത്തുനിന്നുള്ള ആളുകൾക്ക്​​ സംസാരിക്കാനാവാത്ത വിധം അധികൃതർ ലോക്ക്​ ചെയ്തു. എങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിക്കുമ്പോൾ, വാദം കേട്ടിരുന്ന നിരവധിയാളുകൾ അദ്ദേഹത്തി​െൻറ വാദങ്ങൾക്കെതിരെ ഇമോജികൾ ഉപയോഗിച്ചു.

അതേസമയം, 5ജി സേവനം രാജ്യത്ത്​ അവതരിപ്പിക്കുന്നതിനെതിരെയുള്ള നടിയുടെ ഹരജിയെ 'ഞെട്ടിക്കുന്നതെന്നാണ്​' കോടതി വിശേഷിപ്പിച്ചത്​. മാധ്യമ ശ്രദ്ധനേടാനുള്ള ശ്രമം മാത്രമാണിതെന്നും കോടതി പറഞ്ഞു. കോടതിയെ സമീപിക്കുന്നതിന്​ മുമ്പായി വിഷയത്തിൽ ആദ്യം സർക്കാരിൽ നിന്ന്​ സഹായം തേടാമായിരുന്നുവെന്നും​ കോടതി നടി ജൂഹി ചൗളയെ ഉപദേശിച്ചു. ഹരജിയുടെ സാ​േങ്കതികരപമായ പ്രശ്​നങ്ങളും മറ്റും കാരണം കോടതി ഉത്തരവ്​ തൽക്കാലത്തേക്ക്​ മാറ്റിവെച്ചിരിക്കുകയാണ്​.

Tags:    
News Summary - Juhi Chawlas suit against 5G Unknown persons crash into HCs virtual hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.