ചൈനീസ് കമ്പനികളുടെ ഫോണുകൾ കഴിയുന്നത്ര വേഗത്തിൽ ഉപേക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യൂറോപ്യൻ രാജ്യമായ ലിത്വാനിയ. ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ ഷവോമിയുടെ 'മി10ടി' എന്ന ഫോണിനെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ് നൽകിയത്.
പുതിയ 5ജി ഫോണുകൾ വാങ്ങരുതെന്നും ഗുരുതരമായ സുരക്ഷാ വീഴ്ച്ചകളുണ്ടെന്നും ലിത്വാന നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഹ്വാവേ, ഷവോമി ഫോൺ ഉപയോഗിക്കുന്നത് ജനങ്ങൾ നിർത്തണം എന്ന തരത്തിലാണ് സൈബര്‍ സെക്യൂരിറ്റി സെന്ററിെൻറ നിർദേശം.
ചൈനീസ് നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചതിന് പിന്നാലെ ഒരു ഫോണിന് ബില്‍റ്റ് ഇന്‍ സെന്‍സര്‍ഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്നങ്ങളുള്ളതായും അധികൃതർ കണ്ടെത്തി. ഷവോമി ഫോണുകളിൽ കാര്യമായ സുരക്ഷാ വീഴ്ച്ചകളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ചൈനീസ് ഫോണുകളെല്ലാം തന്നെ പ്രശ്നക്കാരാണെന്നും അവയിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതും സംബന്ധിച്ച് സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ മുന്നറിയിപ്പ് നൽകി.
എന്തായാലും ലിത്വാനിയയുടെ കണ്ടെത്തലുകൾക്ക് ലോകരാജ്യങ്ങൾ കാര്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുത്തതായി അമേരിക്ക അവരെ അറിയിക്കുകയും ചെയ്തു.
അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു. തങ്ങൾ ഒരു തരത്തിലും യൂസർമാരുടെ ഡാറ്റ ഉപയോഗത്തില്‍ ഇടപെടുന്നില്ലെന്ന് ഷവോമി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രകാരം നിര്‍മ്മിക്കുന്നവയാണ് തങ്ങളുടെ ഫോണുകളെന്നും കമ്പനി അവകാശപ്പെട്ടു.
"The capability in Xiaomi's Mi 10T 5G phone software had been turned off for the "European Union region", but can be turned on remotely at any time, the Defence Ministry's National Cyber Security Centre said in the report."
— Anne Applebaum (@anneapplebaum) September 22, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.