ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് പറഞ്ഞ ഒരു പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. 'തെൻറ ബഹിരാകാശ യാത്രയ്ക്ക് പണം നൽകിയ ആമസോൺ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നന്ദി' എന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അന്യായമായ വേതനത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ആമസോൺ ജീവനക്കാർ പരാതിപ്പെടുന്നത് ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് ബെസോസിനെതിരെ രംഗത്തെത്തിയത്.
ഇൗ വിവാദവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ വലിയ പ്രചാരം നേടിയ ഒരു ട്രോളിന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ലൈക്കടിച്ചതാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ച. പ്രശസ്ത മീം അക്കൗണ്ടായ ടാങ്ക് സിനാട്രയിലാണ് (Tank Sinatra) ട്രോൾ വന്നത്.
കരഞ്ഞുകൊണ്ട് മുഖത്ത് ചായം തേക്കുന്ന ജാക്വിൻ ഫീനിക്സിെൻറ ജോക്കർ എന്ന കഥാപാത്രത്തിെൻറ ചിത്രമാണ് ട്രോളിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 'ബഹിരാകാശത്തേക്ക് അയച്ചതിന് തങ്ങളോട് നന്ദി പറയുന്ന ജെഫ് ബെസോസിനെ കേൾക്കുന്ന ആമസോൺ തൊഴിലാളികൾ' -എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. 'നന്ദി സ്വീകരിക്കുന്നു.. ഇനി ഞങ്ങൾക്ക് ശമ്പള വർധന നൽകാമോ'എന്നായിരുന്നു ട്രോളിന് നൽകിയ അടിക്കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.