ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ 70 മണിക്കൂർ ജോലി പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിലെ തൊഴിൽ ഉൽപ്പാദനക്ഷമത കുറവാണെന്നും രാജ്യത്തിനായി യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ ഇന്ത്യാ വിഭാഗം വി.പിയും എംഡിയുമായ സന്ധ്യ ദേവനാഥന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.
ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്നതിനെക്കാൾ ചെയ്ത ജോലിയുടെ റിസൽട്ട് നോക്കുന്നതിനാണ് കമ്പനികൾ മുൻഗണന നൽകേണ്ടതെന്ന് അവർ പറഞ്ഞു. കുടുംബത്തെ പരിപാലിക്കാൻ ഉത്തരവാദിത്തമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സൗകര്യമൊരുക്കുന്ന ഒരു സംവിധാനത്തിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു. സി.എൻ.ബി.സി ടിവി18-ന്റെ ഇന്ത്യാ ബിസിനസ് ലീഡർ അവാർഡ്‌സിൽ (IBLA) സംസാരിക്കുകയായുന്നു അവർ.
“മെറ്റേണിറ്റി, പിതൃത്വ അവധികളും, ഗർഭം അലസിപ്പോകുന്നത് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ പിന്തുണയ്‌ക്കുന്നതിനായി വിയോഗ അവധികൾ (bereavement leaves) നൽകുന്നതടക്കമുള്ള നയങ്ങളിൽ ഒരു കമ്പനി എന്ന നിലയിൽ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും സന്ധ്യ ദേവനാഥൻ അറിയിച്ചു.
നമ്മൾ ഹൈബ്രിഡ് ജോലിയെ പിന്തുണയ്ക്കുന്നതായും അവർ പറഞ്ഞു. മെറ്റയിൽ, ഞങ്ങളുടെ യഥാർത്ഥ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തുന്നത്. അതിനാൽ, ജോലി ചെയ്ത മണിക്കൂറുകളുടെ എണ്ണത്തെക്കുറിച്ച് കാര്യമാക്കുന്നില്ല. ഞാൻ അമ്മയായിരിക്കുമ്പോൾ, എന്റെ കമ്പനി ശരിയായ നയങ്ങളോടെ എന്നെ പിന്തുണച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് നമ്മൾ അളക്കേണ്ടത്, 70 മണിക്കൂർ ജോലിയെക്കുറിച്ച് ചിന്തിക്കരുത്. " -അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.