വാട്സ്ആപ്പിൽ ഇനി ‘ചാനലുകൾ’ നിർമിക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് ‘ചാനൽ’. അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാം. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും സാധിക്കും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.

ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമാണ് വാട്സ്ആപ്പി​ലെ ചാനൽ ഫീച്ചറും. ഫോളോ ചെയ്യുന്നവരോട് പറയാനുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ പങ്കുവെക്കാനുള്ള ഒരു വൺവേ കമ്യൂണിക്കേഷൻ സൗകര്യം എന്ന് പറയാം. ചാനൽ തുടങ്ങിയ വ്യക്തിക്കോ സ്ഥാപനത്തിനോ മാത്രമേ അതിൽ സന്ദേശം പങ്കുവെക്കാൻ കഴിയൂ.

ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ചാനലുകളിൽ നൽകിയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും. കൊളംബിയയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കൾക്കാണ് ചാനലുകളിലേക്ക് ആദ്യം പ്രവേശനം ലഭിക്കുക. വരും മാസങ്ങളിൽ, കൂടുതൽ രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും ചാനലുകളെത്തി​ക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റ്സ് എന്ന പ്രത്യേക ടാബിലായിരിക്കും ചാനലുകൾ ഉണ്ടാവുക. വാട്സ്ആപ്പിൽ തിരഞ്ഞുകൊണ്ട് ചാനലുകൾ ഉപയോക്താക്കൾക്ക് കണ്ടെത്താനാകും. വാട്സ്ആപ്പ് അവരുടെ ബ്ലോഗിൽ പങ്കുവെച്ച ചിത്രങ്ങൾ പ്രകാരം അപ്ഡേറ്റ്സ് ടാബ് എത്തുന്നതോടെ സ്റ്റാറ്റസുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ളത് പോലെ മുകളിലേക്ക് മാറ്റി സജ്ജീകരിക്കും.

ഏതെങ്കിലും ചാനൽ നിങ്ങൾ പിന്തുടർന്നാൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ചിത്രങ്ങളും അതിന്റെ അഡ്മിനോ, പിന്തുടരുന്ന മറ്റുള്ളവർക്കോ കാണാൻ സാധിക്കില്ല. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം അവ നീക്കംചെയ്യപ്പെടും.


Full View


Tags:    
News Summary - Meta introduces Channels on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.