പി.സിയിൽ ചെയ്ത കാര്യങ്ങൾ ഓർമിച്ചെടുക്കാം; പുതിയ എ.ഐ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

പേഴ്സണൽ കമ്പ്യൂട്ടിങ് രംഗ​ത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് പുതിയ എ.ഐ ഫീച്ചർ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. പേഴ്സണൽ കമ്പ്യൂട്ടറിൽ വ്യക്തികളുടെ പ്രവർത്തനങ്ങളെല്ലാം ഓർമിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനത്തിനാണ് മൈക്രോസോഫ്റ്റ് തുടക്കം കുറിച്ചിരിക്കുന്നത്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം പുതിയ എ.ഐ ഫീച്ചറുമുണ്ടാകും.

വിൻഡോസ് റീകാൾ എന്ന സംവിധാനത്തിലൂടെയാണ് കമ്പ്യൂട്ടറിൽ ചെയ്ത കാര്യങ്ങളെല്ലാം ഓർമിച്ചെടുക്കാനാവുക. മൈക്രോസോഫ്റ്റിന്റെ ബിൽഡ് ഡെവലപ്പർ കോൺഫറൻസിലാണ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഇതിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാൻ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നത്.

തുടർച്ചയായി സ്ക്രീൻ ഷോട്ടുകളെടുത്ത് കംപ്യൂട്ടറിൽ സൂക്ഷിച്ച് നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇതു പ്രവർത്തിക്കുക. ഉപയോഗിച്ച ആപ്പുകൾ സന്ദർശിച്ച വെബ്സൈറ്റുകൾ, കണ്ട ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ എല്ലാപ്രവർത്തനങ്ങളും ലോഗ് ചെയ്യുന്ന ടൂളാണിത്.

ഉപഭോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചാവും പുതിയ ഫീച്ചർ അവതരിപ്പിക്കുകയെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏതെങ്കിൽ പ്രവർത്തനം ട്രാക്ക് ചെയ്യേണ്ടെങ്കിൽ അതിനുള്ള സൗകര്യവും പുതിയ എ.ഐ സംവിധാനത്തിലുണ്ടാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Tags:    
News Summary - Microsoft's AI chatbot will 'recall' everything you do on a PC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.