നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിൽ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. നടെൻറ പിതാവ് ഭരത് ഗോപിയുടെ ചിത്രം ഹാക്കർമാർ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ ആയി ഇടുകയും ചെയ്തിട്ടുണ്ട്. വിചിത്രമായ ചില പോസ്റ്റുകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
15 ലക്ഷം പേർ പിന്തുടരുന്ന വെരിഫൈഡ് പേജില്‍ നിന്ന് നാല് ലക്ഷം ഫോളോവര്‍മാരെ മുരളി ഗോപിക്ക് നഷ്ടമായി. ആറ് മാസങ്ങള്‍ മുമ്പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് കീഴെ കമൻറുകളുമായി എത്തുന്നുണ്ട്. അടുത്തിടെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോെൻറ പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.