അടക്കാത്തൊലിയിൽനിന്ന് ബാറ്ററികളിലെ നാനോ സംയുക്തങ്ങൾ

ക​ണ്ണൂ​ർ: ബാ​റ്റ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ട​ക്ക​യു​ടെ തൊ​ലി​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച നാ​നോ സം​യു​ക്ത​ങ്ങ​ളു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​സ​ത​ന്ത്ര​ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​രാ​ണ് അ​ട​ക്ക​യു​ടെ തൊ​ലി​യി​ൽ​നി​ന്ന് ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നാ​നോ സി​ലി​ക്ക​ൺ നി​ർ​മി​ച്ച​ത്.

ഉ​യ​ർ​ന്ന സം​ഭ​ര​ണ​ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന സി​ലി​ക്ക​ൺ അ​ടി​സ്ഥാ​ന​മാ​ക്കി​യ ലി​ഥി​യം ബാ​റ്റ​റി​ക​ൾ അ​വ​യു​ടെ കു​റ​ഞ്ഞ സ്ഥി​ര​ത കാ​ര​ണം നി​ല​വി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്നാ​ൽ, അ​ട​ക്ക​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ച സി​ലി​ക്ക​ൺ നാ​നോ സം​യു​ക്ത​ങ്ങ​ളു​ടെ സ​വി​ശേ​ഷ രൂ​പ​വും ഘ​ട​ന​യും മൂ​ലം ബാ​റ്റ​റി നി​ര​വ​ധി ത​വ​ണ ചാ​ർ​ജും ഡി​സ്ചാ​ർ​ജും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രാ​ഫൈ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ഇ​ല​ക്ട്രോ​ഡു​ക​ളെ അ​പേ​ക്ഷി​ച്ചു നാ​ല് മ​ട​ങ്ങ് അ​ധി​കം സം​ഭ​ര​ണ ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​ട​ക്ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന തൊ​ണ്ടു മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നും അ​തു​വ​ഴി അ​ട​ക്ക വ്യ​വ​സാ​യ​ത്തി​ൽ നി​ന്നു​ള്ള കാ​ർ​ഷി​ക മാ​ലി​ന്യ​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​ന​ത്തി​നും ക​ണ്ടെ​ത്ത​ൽ പ​രി​ഹാ​ര​മാ​കും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ലെ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​അ​ഞ്ജ​ലി പ​റ​വ​ണ്ണൂ​ർ, കെ​മി​സ്ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​ബൈ​ജു വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പു​തി​യ നാ​നോ സം​യു​ക്ത​ങ്ങ​ള​ട​ങ്ങി​യ ബാ​റ്റ​റി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​എ​ൻ. പൊ​ൻ​പാ​ണ്ഡ്യ​ൻ, പി. ​ദീ​പ്തി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്.

Tags:    
News Summary - Nano composites in batteries from arecanut skin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT