ഭൂമിയെ വിഴുങ്ങാൻ പാകത്തിനുള്ള മേഘപടലങ്ങൾ; വ്യാഴത്തി​െൻറ അതിശയ ചിത്രങ്ങൾ പകർത്തി ഹബ്​ൾ

ഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിന്​ പേരുകേട്ട ഉപകരണമാണ്​ നാസയുടെ ഹബ്​ൾ ദൂരദർശിനി. ഇത്തവണ ഹബ്​ൾ പകർത്തിയത്​ ഭീമൻ ഗ്രഹമായ വ്യാഴത്തി​െൻറയും ഉപഗ്രഹമായ യൂറോപ്പയുടേയും ചിത്രങ്ങളാണ്​. ആഗസ്റ്റ് 25 ന് ഭൂമിയിൽ നിന്ന്​ ഏകദേശം 40 കോടി മൈൽ അകലെനിന്നാണ്​ ഹബ്​ൾ വ്യാഴത്തി​െൻറ ഫോ​േട്ടാ എടുത്തത്​. നാസ അടുത്തിടെ ഇൗ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

അൾട്രാവയലറ്റ്​, ഇൻഫ്രാറെഡ്​ കാമറകൾ ഉപയോഗിച്ചെടുത്ത ഫോ​േട്ടാകൾ ഇതുവരെ ലഭിച്ച വ്യാഴത്തി​െൻറ ചിത്രങ്ങളിൽ ഏറ്റവും വ്യക്​തത ഉള്ളതാണ്​. ചുവപ്പും നീലയും വെള്ളയും കലർന്ന നിറങ്ങളിൽ അതിമനോഹരിയായാണ്​ വ്യാഴം ഇൗ ദിവസങ്ങളിൽ കാണ​പ്പെടുന്നത്​. ഹബിൾ പകർത്തിയ അൾട്രാ വയലറ്റ് ചിത്രങ്ങളിൽ ഗ്രഹത്തി​െൻറ തെക്കൻ അർധഗോളത്തിൽ വലിയ ചുവന്ന പുള്ളിക്കുത്ത്​ കാണുന്നുണ്ട്​. ഘടികാരദിശയിൽ കറങ്ങുന്ന അവസ്​ഥയിലാണ്​ ഇവയെ കണ്ടെത്തിയത്​. ഇത്​ പടുകൂറ്റൻ മേഘപാളിയാണെന്നാണ്​ ശാസ്​ത്രജ്ഞരുടെ നിഗമനം.


ചുവന്ന കുത്തിന്​ നടുവിലായി ഒരു ചുഴിയും രൂപ​െപ്പട്ടിട്ടുണ്ട്​. ഗവേഷകർ പറയുന്നതനുസരിച്ച്, 9,800 മൈൽ വിസ്തൃതിയുള്ള ഈ ചുവന്ന പുള്ളി ഭൂമിയെ മുഴുവൻ വിഴുങ്ങാൻ പര്യാപ്തമാണ്. നാസയുടെ നിഗമനത്തിൽ ഭീമാകാരമായ ഗ്രഹത്തി​െൻറ മധ്യരേഖയിലെ മേഘങ്ങൾ പതിയെ അപ്രത്യക്ഷമാവുകയാണ്​. ഗ്രഹത്തി​െൻറ ഒരു പ്രത്യേക പ്രദേശത്ത് പ്രക്ഷുബ്ധമായ കൊടുങ്കാറ്റി​െൻറ രൂപീകരണം നടക്കുന്നതായും ഹബ്​ൾ കണ്ടെത്തി. മണിക്കൂറിൽ 350 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന അതിതീവ്ര കൊടുങ്കാറ്റാണ്​ തിരിച്ചറിഞ്ഞത്​.

ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ആറുവർഷത്തിലൊരിക്കൽ ഈ പ്രദേശത്ത് ഒന്നിലധികം കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്​. ഇതൊരു സാധാരണ പ്രവർത്തനമായാണ്​ കണക്കാക്കപ്പെടുന്നത്​. വ്യാഴം ഒരു വാതക നിർമിത ഗ്രഹമാണ്​. ഗ്രഹത്തി​െൻറ കോടിക്കണക്കിന് വർഷത്തെ ചരിത്രത്തിലേക്ക് നിർണായക വെളിച്ചം വീശുന്നവയാണ്​ ഇവിടത്തെ കാറ്റുകളും വാതകങ്ങളും.

1930 മുതൽ സൂപ്പർസ്റ്റോം 'ഗ്രേറ്റ് റെഡ് സ്പോട്ട്'എന്നിവയെ ​ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്​. ഇവ ക്രമേണ ചുരുങ്ങുന്നുണ്ടെന്നും വേഗത വളരെ മന്ദഗതിയിലാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. റെഡ് സ്പോട്ട് ജൂനിയർ എന്ന പേരിലുള്ള ചെറിയൊരു ചുവപ്പ്​ പാളി 2006 ൽ കണ്ടെത്തിയിരുന്നു. ഇതും ക്രമേണ മങ്ങുകയാണെന്നാണ്​ നാസ ഗവേഷകർ പറയുന്നുത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT