ഭൂമിയെ വിഴുങ്ങാൻ പാകത്തിനുള്ള മേഘപടലങ്ങൾ; വ്യാഴത്തിെൻറ അതിശയ ചിത്രങ്ങൾ പകർത്തി ഹബ്ൾ
text_fieldsബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിന് പേരുകേട്ട ഉപകരണമാണ് നാസയുടെ ഹബ്ൾ ദൂരദർശിനി. ഇത്തവണ ഹബ്ൾ പകർത്തിയത് ഭീമൻ ഗ്രഹമായ വ്യാഴത്തിെൻറയും ഉപഗ്രഹമായ യൂറോപ്പയുടേയും ചിത്രങ്ങളാണ്. ആഗസ്റ്റ് 25 ന് ഭൂമിയിൽ നിന്ന് ഏകദേശം 40 കോടി മൈൽ അകലെനിന്നാണ് ഹബ്ൾ വ്യാഴത്തിെൻറ ഫോേട്ടാ എടുത്തത്. നാസ അടുത്തിടെ ഇൗ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് കാമറകൾ ഉപയോഗിച്ചെടുത്ത ഫോേട്ടാകൾ ഇതുവരെ ലഭിച്ച വ്യാഴത്തിെൻറ ചിത്രങ്ങളിൽ ഏറ്റവും വ്യക്തത ഉള്ളതാണ്. ചുവപ്പും നീലയും വെള്ളയും കലർന്ന നിറങ്ങളിൽ അതിമനോഹരിയായാണ് വ്യാഴം ഇൗ ദിവസങ്ങളിൽ കാണപ്പെടുന്നത്. ഹബിൾ പകർത്തിയ അൾട്രാ വയലറ്റ് ചിത്രങ്ങളിൽ ഗ്രഹത്തിെൻറ തെക്കൻ അർധഗോളത്തിൽ വലിയ ചുവന്ന പുള്ളിക്കുത്ത് കാണുന്നുണ്ട്. ഘടികാരദിശയിൽ കറങ്ങുന്ന അവസ്ഥയിലാണ് ഇവയെ കണ്ടെത്തിയത്. ഇത് പടുകൂറ്റൻ മേഘപാളിയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ചുവന്ന കുത്തിന് നടുവിലായി ഒരു ചുഴിയും രൂപെപ്പട്ടിട്ടുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച്, 9,800 മൈൽ വിസ്തൃതിയുള്ള ഈ ചുവന്ന പുള്ളി ഭൂമിയെ മുഴുവൻ വിഴുങ്ങാൻ പര്യാപ്തമാണ്. നാസയുടെ നിഗമനത്തിൽ ഭീമാകാരമായ ഗ്രഹത്തിെൻറ മധ്യരേഖയിലെ മേഘങ്ങൾ പതിയെ അപ്രത്യക്ഷമാവുകയാണ്. ഗ്രഹത്തിെൻറ ഒരു പ്രത്യേക പ്രദേശത്ത് പ്രക്ഷുബ്ധമായ കൊടുങ്കാറ്റിെൻറ രൂപീകരണം നടക്കുന്നതായും ഹബ്ൾ കണ്ടെത്തി. മണിക്കൂറിൽ 350 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന അതിതീവ്ര കൊടുങ്കാറ്റാണ് തിരിച്ചറിഞ്ഞത്.
ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ആറുവർഷത്തിലൊരിക്കൽ ഈ പ്രദേശത്ത് ഒന്നിലധികം കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്. ഇതൊരു സാധാരണ പ്രവർത്തനമായാണ് കണക്കാക്കപ്പെടുന്നത്. വ്യാഴം ഒരു വാതക നിർമിത ഗ്രഹമാണ്. ഗ്രഹത്തിെൻറ കോടിക്കണക്കിന് വർഷത്തെ ചരിത്രത്തിലേക്ക് നിർണായക വെളിച്ചം വീശുന്നവയാണ് ഇവിടത്തെ കാറ്റുകളും വാതകങ്ങളും.
1930 മുതൽ സൂപ്പർസ്റ്റോം 'ഗ്രേറ്റ് റെഡ് സ്പോട്ട്'എന്നിവയെ ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. ഇവ ക്രമേണ ചുരുങ്ങുന്നുണ്ടെന്നും വേഗത വളരെ മന്ദഗതിയിലാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. റെഡ് സ്പോട്ട് ജൂനിയർ എന്ന പേരിലുള്ള ചെറിയൊരു ചുവപ്പ് പാളി 2006 ൽ കണ്ടെത്തിയിരുന്നു. ഇതും ക്രമേണ മങ്ങുകയാണെന്നാണ് നാസ ഗവേഷകർ പറയുന്നുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.