ആപ്പിൾ, 'എയർപോഡ്​സ്'​ ആശയം ചൂണ്ടിയത്​​ 2008ലെ ബോബി ഡിയോൾ ചിത്രത്തിൽ നിന്നെന്ന്​ നെറ്റിസൺസ്​

ആപ്പിൾ നൂതനമായ പല ഉൽപന്നങ്ങളുമായി വിപണിയിലേക്ക്​ വരാറു​ണ്ടെങ്കിലും ഇൻഡസ്​ട്രിയിൽ നിലവിലുള്ള മറ്റ്​ പല ബ്രാൻഡുകളുടെയും ആശയങ്ങളും ഫീച്ചറുകളും അവരുടെ പ്രൊഡക്​ടുകളിൽ ഇഴകി ചേർക്കാനും മടികാണിക്കാറില്ല​. ഉദാഹരണത്തിന്​, ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമിൽ വർഷങ്ങളായുള്ള വിഡ്​ജെറ്റ്​ സംവിധാനം ആപ്പിൾ ഐഫോണിൽ എത്തിച്ചത്​ ഈയടുത്താണ്​.

എന്നാൽ, ചരിത്ര വിജയമായ 'എയർപോഡ്​സ്'​ എന്ന ഓഡിയോ ഉൽപന്നത്തിലേക്ക്​ ആപ്പിളിനെ എത്തിച്ചത്​ ബോബി ഡിയോൾ അഭിനയിച്ച ഒരു ബോളിവുഡ്​ ചിത്രമാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ്​ ഇന്ത്യയിലെ നെറ്റിസൺസ്​. 2008-ൽ റിലീസ്​ ചെയ്​ത ബോബി ഡിയോൾ ചിത്രം 'ചംകു'-വിലെ രംഗത്തിന്‍റെ സ്​ക്രീൻഷോട്ട്​ പോസ്റ്റ്​ ചെയ്​ത്​​ ട്രോൾ അക്കൗണ്ടായ 'ബോബിവുഡാ'ണ്​ ട്വിറ്ററിൽ അവകാശവാദമുന്നയിച്ചത്​.

'ലോർഡ്​ ബോബി 2008ൽ എയർപോഡ്​ ഉപയോഗിക്കുന്നു' - വയർലെസ്​ ബ്ലൂടൂത്ത്​ ഇയർപീസ്​ ധരിച്ചിരിക്കുന്ന ബോബിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്​ 'ബോബിവുഡ്​' കുറിച്ചു. പിന്നാലെ, ട്വിറ്ററാട്ടികൾ രസകരമായ കമന്‍റുകളുമായെത്തി ട്വീറ്റ്​ വൈറലാക്കുകയും ചെയ്​തു. ആപ്പിളിന്​ 'എയർപോഡ്​സിന്‍റെ' ആശയം ലഭിച്ചത്​ ബോബി ഡിയോളിൽ നിന്നാണെന്നാണ്​ ചിലർ അഭിപ്രായപ്പെടുന്നത്​. 'എയർബോബ്​സ്​' എന്നാണ്​ എയർപോഡ്​സിന്‍റെ യഥാർഥ പേരെന്ന്​ മറ്റുചിലർ. ബോബി ഡിയോളിന് ചെയ്യാൻ​ സാധിക്കാത്ത എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന്​ ചോദിച്ചവരുമുണ്ടായിരുന്നു.


Tags:    
News Summary - Netizens Believe This Bobby Deol Film from 2008 Inspired Apple to Build Airpods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.