ഇനി ഗ്രൂപ്പ്​ കോളുകൾ ഒരിക്കലും മിസ്സാവില്ല; പുതിയ കിടിലൻ ഫീച്ചറുമായി വാട്​സ്​ആപ്പ്​

ജനപ്രിയ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പിലേക്ക്​ പുതിയ ഫീച്ചർ കൂടിയെത്തി. ഇത്തവണ ആപ്പിലെ കോളിങ്​ സെക്ഷനിലാണ്​ കമ്പനി​ പുത്തനൊരു സവിശേഷത ചേർത്തിരിക്കുന്നത്​. വാട്​സ്​ആപ്പിൽ സുഹൃത്തുക്കളുടെയോ, കുടുംബത്തി​െൻറയോ ഗ്രൂപ്പ് ഒാഡിയോ-വിഡിയോ കോളുകൾ വരുന്ന സമയത്ത് അറ്റൻഡ്​ ചെയ്യാൻ സാധിക്കാതെ വരുന്നവർക്കുള്ളതാണ്​ പുതിയ ഫീച്ചർ. പൊതുവേ ഗ്രൂപ്പിലുള്ളവർക്ക്​ മാത്രമാണ്​ പിന്നീട്​ അയാളെ ​കോളിൽ ഉൾപ്പെടുത്താൻ സാധിക്കുക.

എന്നാൽ, പുതിയ ഫീച്ചർ പ്രകാരം ഗ്രൂപ്പ്​ വിഡിയോ കോൾ മിസ്സായ ആൾക്ക്​ കോൾ തുടരുകയാണെങ്കിൽ ഏപ്പോൾ വേണമെങ്കിലും സ്വമേധയാ അതിലേക്ക്​ ജോയിൻ ചെയ്യാൻ സാധിക്കും. അതായത്​, ഗ്രൂപ്പിലുള്ള മറ്റുള്ളവർ അയാളെ വീണ്ടും കോൾ ചെയ്​ത്​ ചേർക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ, ഗ്രൂപ്പ്​ വിഡിയോ കോളിനിടെ മറ്റെന്തിങ്കിലും തിരക്കുകൾ കാരണം കോൾ ഡ്രോപ്​ ചെയ്​ത്​ പോകുന്നവർക്കും പിന്നീട്​ അതിലേക്ക്​ ജോയിൻ ചെയ്യാൻ സാധിക്കുന്നതാണ്​ പുതിയ സവിശേഷത.

ഗ്രൂപ്പ്​ വിഡിയോ കോളുകൾ തുടരുന്നത്​ കാണിക്കാനായി വാട്സ്​ആപ്പ്​ ഹോം സ്​ക്രീനിൽ തന്നെ ഒരു 'കോൾ ഇൻഫോ സ്​ക്രീൻ' കമ്പനി ഒരുക്കിയിട്ടുണ്ട്​​​. വാട്​സ്​ആപ്പ്​ തുറക്കു​േമ്പാൾ തന്നെ കാണുന്ന വിധത്തിലുള്ളതാണ്​ സ്​​ക്രീൻ. അത്​ 'ഇഗ്നോർ' ചെയ്യുന്നവർക്ക്​ പിന്നീട്​ കോൾസ്​ ടാബിൽ ചെന്നും ഗ്രൂപ്പ്​ വിഡിയോ കോളിൽ ജോയിൻ ചെയ്യാം. 

Tags:    
News Summary - Never miss a whatsapp group call again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.