ബെയ്ജിങ്: ചെലവ് കുറക്കുന്നതിന്റെ ഭാഗമായി 2000ത്തിലേറെ തൊഴിലുകൾ വെട്ടിക്കുറക്കാനൊരുങ്ങി നോകിയ. ചൈനയിലെ 2000ത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. യൂറോപ്പിലുടനീളം 350 ജോലികൾ വെട്ടിക്കുറക്കാനും നീക്കമുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ചർച്ച തുടങ്ങിയിട്ടുണ്ട്. 2023 ഡിസംബറിലെ കണക്കനുസരിച്ച് നോക്കിയക്ക് ചൈനയിൽ 10,400 ജീവനക്കാരാണ് ഉണ്ടായിരുന്നത്. യൂറോപ്പിൽ 37,400ഉം. 14000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനി പ്രഖ്യാപിച്ചിരുന്നു.
2026ഓടെ ചെലവ് കുറച്ച് ലാഭമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2026ഓടെ ആകെ ജീവനക്കാരുടെ എണ്ണം 86000ത്തിൽ നിന്ന് 72000ത്തിനും 77000ത്തിനുമിടയിലേക്ക് ചുരുക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. ഒരുകാലത്ത് നോക്കിയയുടെ രണ്ടാമത്തെ വലിയ വിപണി ആയിരുന്നു ചൈന. 2019 മുതലാണ് നോകിയ, എറിക്സൺ തുടങ്ങിയ കമ്പനികളുടെ കരാർമൂല്യം കുത്തനെ ഇടിഞ്ഞത്. 2007ലെ കണക്ക്പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽപന നടത്തിയത് നോകിയ ആയിരുന്നു.
ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിലൂടെ 1.2 ബില്യൺ യൂറോയടെ ലാഭമാണ് നോകിയ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ ജോലികൾ വെട്ടിക്കുറക്കുന്നതായി സമ്മതിച്ച നോകിയ വക്താവ് ചൈനയിലെ കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.