കൊച്ചി: ഉല്‍സവ കാലത്തിന് ആവേശം പകര്‍ന്നുകൊണ്ട് ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണിലെ വില്‍പ്പന ആരംഭിച്ചു. ഒപ്പോ റെനോ6 പ്രോ 5ജിയുടെ ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ഫ്ളിപ്പ്കാര്‍ട്ടിലും പ്രധാന റീട്ടെയിലുകളിലും ആരംഭിക്കും.
ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പിന്റെ വില 41,990 രൂപയാണ്. വാങ്ങുന്ന ഉപഭോക്താവിന് 10,000രൂപവരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാം. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടാക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ ബാങ്കുകളിലൂടെ വാങ്ങുമ്പോള്‍ 4000 രൂപവരെ തിരികെ ലഭിക്കുന്നു. കൂടാതെ പൂജ്യം ഡൗണ്‍ പേയ്മെന്റില്‍ ആകര്‍ഷകമായ ഫിനാന്‍സും ഒപ്പോ ലഭ്യമാക്കുന്നുണ്ട്. ഒപ്പോ പ്രീമിയം സര്‍വീസുകള്‍, ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് തുടങ്ങിയവയും ഓഫറുകളില്‍പ്പെടുന്നു.
പുതിയ ഒപ്പോ റെനോ6 പ്രോ 5ജി മജസ്റ്റിക്ക് ഗോള്‍ഡ് നിറത്തിലാണ് എത്തുന്നത്. ആദ്യമായി ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ, എഐ ഹൈലൈറ്റ് വീഡിയോ തുടങ്ങിയ സവിശേഷതകളുമായാണ് ഫോൺ വരുന്നത്.
ഒപ്പോ എങ്കോ ബഡ്സ് ബ്ലൂവിന്റെ വില 1999 രൂപയാണ്. ഒക്ടോബര്‍ മൂന്നു മുതല്‍ 10വരെ ആകര്‍ഷകമായ 1499 രൂപയ്ക്കു ലഭിക്കും. എഐ അടിസ്ഥാനമായുള്ള നോയിസ് കാന്‍സലേഷന്‍ സാങ്കേതിക വിദ്യ, 24 മണിക്കൂര്‍ ബാറ്ററി ആയുസ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.