തിരുവനന്തപുരം: വാട്സ്ആപ്പിൽ ഇന്ന് മുതൽ പുതിയ നിയമമെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്. വാട്സ്ആപ്പിനും വാട്സ്ആപ് കോളുകൾക്കും പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായതോടെയാണ് പൊലീസ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴരുതെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. വാട്സ്ആപ് കോളുകളും സന്ദേശങ്ങളും റെക്കോഡ് ചെയ്യപ്പെടും, കേന്ദ്രസർക്കാർ, പ്രധാനമന്ത്രി എന്നിവർക്കെതിരെ സന്ദേശങ്ങൾ അയക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്, ഇത് ഗുരുതരമായ സൈബർ കുറ്റകൃത്യമായി പരിഗണിക്കും തുടങ്ങിയ നിലയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.